All Categories

Uploaded at 1 month ago | Date: 30/07/2021 20:07:32



 തൊടുപുഴ:  സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ  പ്രകാരമുള്ള   ന്യൂനപക്ഷ  സ്‌കോളര്‍ഷിപ്പ് അട്ടിമറിച്ച്  ചില പ്രത്യേക വിഭാഗങ്ങളെ പ്രീണിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ട്   സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള ഗൂഢശ്രമങ്ങളാണ് ഇടത് സര്‍ക്കാര്‍ നടത്തുന്നതെന്നും അവകാശ നിഷേധത്തിനെതിരെ  പോരാട്ടം ശക്തമാക്കുമെന്നും     മുസ് ലിം  ലീഗ് ജില്ലാ പ്രസിഡന്റ് എംഎസ് മുഹമ്മദ് പ്രസ്താവിച്ചു.
സച്ചാര്‍ സമിതി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും നടപ്പാക്കുക, മുന്നോക്ക  പിന്നോക്ക സ്‌കോളര്‍ഷിപ്പുകളുടെ അന്തരം ഒഴിവാക്കി ഏകീകരിക്കുക, ജനസംഖ്യാനുപാതിക തൊഴില്‍   പ്രാതിനിധ്യം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മുസ് ലിം  യൂത്ത് കോര്‍ഡിനേഷന്‍ കമ്മിറ്റി  തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി മങ്ങാട്ടുകവലയില്‍ ് നടത്തിയ യുവജന  പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
  യൂത്ത് ലീഗ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് നിസാര്‍ പഴേരി അധ്യക്ഷത വഹിച്ചു.
താലൂക്ക്  ഇമാം  കൗണ്‍സില്‍  ചെയര്‍മാന്‍  ഹാഫിസ് നൗഫല്‍ കൗസരി മുഖ്യ പ്രഭാഷണം നടത്തി.  
 വിവിധ സംഘടനാ നേതാക്കളായ അബ്ദുല്‍ ജലീല്‍ ഫൈസി (സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ) , ഷഹീര്‍ മൗലവി (ദക്ഷിണ കേരളാ ജംഇയ്യത്തുല്‍ ഉലമാ),   സുബൈര്‍  ഹമീദ്( സോളിഡാരിറ്റി), ഷെമീര്‍ എം എം  ( ഐ .എസ്.എം),  ഷിയാസ് എം എച്ച് (വിസ്ഡം യൂത്ത്), മുജീബ് കെ ബി   (മര്‍കസുദ്ദഅവ),   ആദില്‍ ഇസ്മായില്‍  (എംഎസ്എസ്), ഇ എ എം അമീന്‍, പി എം നിസാമുദ്ദീന്‍, ഒ. ഇ ലത്തീഫ്,  നിഷാദ് കെ എം, വി എം ജലീല്‍ , സബീര്‍ മുട്ടം, നസീര്‍ സി എ,   സംസാരിച്ചു.

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.