All Categories

Uploaded at 1 week ago | Date: 14/09/2021 16:25:48

തിരുവനന്തപുരം:നര്‍കോട്ടിക് വിവാദത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.രണ്ട് സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിലേക്ക് പോവുന്നത് സര്‍ക്കാര്‍ നോക്കി നില്‍ക്കുകയാണെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് സമൂഹ മാദ്ധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം മുഖ്യമന്ത്രി കാണുന്നില്ലേ എന്നും ചോദിച്ചു.

'നര്‍കോട്ടിക് ജിഹാദ് വിവാദം ആളി കത്താതിരിക്കാനാണ് പ്രതിപക്ഷം ഇടപെട്ടത്. വര്‍ഗീയത ഉണ്ടാക്കുന്നവരെ പിടിക്കാന്‍ ആരുമില്ല. സമൂഹ മാദ്ധ്യമങ്ങളില്‍ ഫേക്ക് ഐഡി ഉപയോഗിച്ച് വര്‍ഗീയത ആളിക്കത്തിക്കാന്‍ പലരും ശ്രമിക്കുന്നു. സര്‍ക്കാര്‍ എടുക്കുന്ന നടപടികളുമായി സഹകരിക്കാന്‍ പ്രതിപക്ഷം തയ്യാറാണ്. ഇരു വിഭാഗത്തെയും നേതാക്കളെ ഒരുമിച്ച് ഇരുത്തി ചര്‍ച്ചയ്ക്ക് അവസരം ഉണ്ടാക്കണം. ആരും എരിതീയില്‍ എണ്ണയൊഴിക്കരുത്.

കേരളത്തെ കത്തിച്ചുചാമ്പലാക്കാൻ അവസരം കാത്ത് പലരും ഇരിപ്പുണ്ട്. യു ഡി എഫ് വെല്‍ഫെയര്‍ പാർട്ടിയുമായി സഹകരിക്കുന്നു എന്ന് നിലവിളിച്ച പാര്‍ട്ടിയുടെ സെക്രട്ടറിയാണ് വിജയരാഘവന്‍. അദ്ദേഹത്തിന്‍റെ പാര്‍ട്ടിയാണ് എസ് ഡി പി ഐയുമായി സഹകരിച്ച് ഈരാറ്റുപേട്ട നഗരസഭയിലെ യു ഡി എഫ് ഭരണത്തെ അട്ടിമറിച്ചതെന്നും വിഡി സതീശൻ ആരോപിച്ചു

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.