All Categories

Uploaded at 1 week ago | Date: 21/07/2021 20:44:47

 
 
 
തൊടുപുഴ :സ്വാശ്രയ കോളേജുകളിൽ നേഴ്സിംഗ് മുതലായ ഉന്നത തൊഴിലധിഷ്ഠിത കോഴ്സുകൾ  പഠിക്കുന്നതിന്  എസ്. സി/എസ് .ടി വിഭാഗത്തിൽപെട്ട  രണ്ടര ലക്ഷം രൂപാ വരെ വാർഷിക വരുമാനമുള്ള  കുടുംബത്തിലെ 45% മാർക്കുള്ള കുട്ടികൾക്ക്  മാനേജ്മെൻറ് ക്വാട്ടയിൽ 90000 രൂപ വരെയും, ന്യൂനപക്ഷ (ക്രിസ്ത്യൻ, മുസ്ലിം) വിഭാഗത്തിൽപ്പെട്ട ഒരുലക്ഷം രൂപാവരെ വാർഷിക വരുമാനമുള്ള  കുടുംബത്തിലെ 50% മാർക്കുള്ള കുട്ടികൾക്ക് 30000 രൂപ വരെയും വാർഷിക  ഫീസിനത്തിൽ കേന്ദ്ര സർക്കാരിൻറെ ആനുകൂല്യം ലഭിക്കുന്നതാണ്. ജനറൽ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് വിശ്വഭാരതി മെഡിക്കൽ കോളജ് കർണൂൽ, സുമ കോളേജ് ഓഫ് നഴ്സിംഗ്, നെല്ലൂർ മുതലായ സ്ഥാപനങ്ങളിൽ പഠിക്കുന്നതിന് ദേശീയ മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻസ് തയ്യാറാക്കി നൽകുന്ന ഒരു ലക്ഷം രൂപയുടെ സ്കോളർഷിപ്പും ലഭിക്കുന്നതാണ്.  കോഴ്സുകളെക്കുറിച്ചും, സ്ഥാപനങ്ങളെക്കുറിച്ചും, ലഭ്യമാകുന്ന സ്കോളർഷിപ്പ്കളെക്കുറിച്ചുമുള്ള വിവരങ്ങൾ ലഭിക്കുന്നതിന് തൊടുപുഴ കാലിക്കറ്റ് കോളേജിൽ നേരിട്ടോ ഫോൺ മുഖേനയോ ബന്ധപ്പെടേണ്ടതാണ്.
ഫോൺ -7012336881,
9447123325

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
 

copyrights © 2019 Timely News   All rights reserved.