കരിമണ്ണൂർ: സംസ്ഥാന സർക്കാർസാമ്പത്തിക വർഷം ഒരു ലക്ഷം വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി കരിമണ്ണൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ശിൽപശാല നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് റെജി ജോൺസൺ ശിൽപശാല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാംസൺ അക്കക്കാട്ട് അധ്യക്ഷതവഹിച്ചു. സോണിയ ജോബിൻ, ബിജിജോമോൻ, നിസാമോൾഷാജി, വൈശാക് പി വി, തുടങ്ങിയവർ സംസാരിച്ചു. ഇളംദേശം ബ്ലോക്ക് വ്യവസായ ഓഫീസർ രാജേഷ് വി എസ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. റിസോഴ്സ് പേഴ്സൺ ഷീബ നവാസ് സംരംഭകരത്വ സാധ്യതകൾ എന്ന വിഷയത്തിലും ആർ എസ് ഇ ടി ഐ ഡയറക്ടർ നിജാസ് എം സ്വയം തൊഴിൽ പരിശീലനം എന്ന വിഷയത്തിലും ക്ലാസുകൾ നയിച്ചു.