ചെറുതോണി : കേരളാ കോണ്‍ഗ്രസ് (എം) ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റായി ഷാജി ജോസഫ് കാഞ്ഞമലയെ വീണ്ടും തെരഞ്ഞെടുത്തു. വാര്‍ഡ് മണ്ഡലം തല തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാക്കിയാണ് ശേഷമാണ് നിയോജകമണ്ഡലം തലത്തിലേക്ക് തെരഞ്ഞെടുപ്പ് നടത്തിയത്. ഇടുക്കി കാര്‍ഷിക ഗ്രാമവികസന ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍കൂടിയാണ് ഷാജി ജോസഫ് കാഞ്ഞമല.
നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമാരായി ബേബി മാത്യു ഐക്കര കഞ്ഞിക്കുഴി, സജി വര്‍ഗ്ഗീസ് കൊച്ചുകുടിയില്‍ എന്നിവരെയും നിയോജകമണ്ഡലം ട്രഷറര്‍ ആയി ബാബു തൊട്ടിയില്‍ കട്ടപ്പനയെയും നിയോജകമണ്ഡലം സെക്രട്ടറിമാരായി സിബിച്ചന് തോമസ് കാരക്കാട്ട്, ജോയി കുഴിപ്പള്ളിയില്‍, സി.കെ. രാജു പടയംമാക്കല്, ഫ്രാന്‍സീസ് കരിമ്പാനി, ജോണി ചെമ്പുകടയെയും അഡ്വ. സിബി സ്കറിയ റിട്ടേണിംഗ് ഓഫീസറായ തെരഞ്ഞെടുപ്പില്‍ മന്ത്രി റോഷി അഗസ്റ്റിന്, ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
idukki
SHARE THIS ARTICLE