All Categories

Uploaded at 6 days ago | Date: 13/05/2022 20:54:19

വണ്ടിപ്പെരിയാർ : സുപ്രഭാതം ദിനപത്രം സീനിയര്‍ സബ് എഡിറ്ററും സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടറുമായ യു.എച്ച് സിദ്ദീഖ് (എച്ച്. അബൂബക്കര്‍- 43) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. കോഴിക്കോട് നിന്നും കാസര്‍ക്കോട്ടേക്കുള്ള ട്രെയിന്‍ യാത്രക്കിടെയാണ് ഹൃദയാഘാതമുണ്ടായത്. ഉടന്‍ കാഞ്ഞങ്ങാട് അരുമല ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇടുക്കി വണ്ടിപ്പെരിയാര്‍ കറപ്പു പാലം,സ്വദേശിയായ സിദ്ധിഖ് രണ്ടായിരത്തിലാണ് മംഗളം ദിനപത്രത്തിലൂടെ മാധ്യമ രംഗത്തേക്ക് വരുന്നത്. കുറെക്കാലത്തിന് ശേഷം തേജസ് ദിനപത്രത്തിലും  ജോലി ചെയ്തിട്ടുണ്ട്. പിന്നീട് നാളിതുവരെയുമായി സുപ്രപാതത്തിൽ ജോലി നോക്കി വരുകയായിരുന്നു.ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ്, ദക്ഷിണേഷ്യന്‍ ഗെയിംസ്, അണ്ടര്‍ 17 ലോകകപ്പ്, സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് എന്നിവ ഉള്‍പ്പെടെ നിരവധി ദേശീയ, അന്തര്‍ദേശീയ കായിക മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  
കായികരംഗത്തെ മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ 2017ലെ ജി.വി രാജ സ്‌പോര്‍ട്‌സ് അവാര്‍ഡ് നേടി. 2012, 2018 വര്‍ഷങ്ങളില്‍ സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലെ മികച്ച കായിക റിപ്പോര്‍ട്ടിങ്ങിനുള്ള അവാര്‍ഡുകളും നേടിയിരുന്നു. സുപ്രഭാതം ജേണലിസ്റ്റ് യൂനിയന്‍ സെക്രട്ടറിയും കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി അംഗവുമാണ്. കേരള വിദ്യാർത്ഥി യൂണിയൻ, പീരുമേട് താലൂക്ക് സെക്രട്ടറി, പീരുമേട് യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് 
ഇടുക്കി വണ്ടിപ്പെരിയാര്‍ കറുപ്പുപാലം ഉരുണിയില്‍ പരേതനായ ഹംസയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: നിസ. മക്കള്‍: ഫിദ ഫാത്വിമ, ഫാദിയ ഫാത്വിമ.(ഇരുവരും വണ്ടിപ്പെരിയാർ മ്ലാമല ഫാത്തിമ  മാതസ്ക്കൂൾ വിദ്യാർത്ഥികൾ )
ഖബറടക്കം 14/05/2022 രാവിലെ  വണ്ടിപ്പെരിയാർ മസ്ജിദുനൂർ ഖബർസ്ഥാനിൽ. സിദ്ധീഖിൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചിച്ചു.

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.