ന്യൂഡൽഹി: പാചക വാതക-ഇന്ധന വില വർധനവിനെതിരെ റോഡ് മുതൽ പാർലമെന്റ് വരെ കടുത്ത പ്രതിഷേധം അരങ്ങേറുകയാണ്. എന്നാൽ ഇപ്പോൾ പ്രതിഷേധം പുതിയ ഉയരത്തിൽ എത്തിച്ചിരിക്കുകയാണ് കോൺഗ്രസ്. വിമാന യാത്രയ്ക്കിടെയുള്ള മഹിളാ കോൺഗ്രസ് നേതാവും സ്മൃതി ഇറാനിയും തമ്മിലുള്ള തർക്കം സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഗുവാഹത്തിയിലേക്കുള്ള യാത്രയ്ക്കിടെയാണ് മഹിളാ കോൺഗ്രസ് ആക്ടിംഗ് പ്രസിഡൻറ് നേത ഡിസൂസയും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും മുഖാമുഖം എത്തിയത്. എൽപിജി സിലിണ്ടർ വില വർധനവ് സംബന്ധിച്ച് ചോദ്യങ്ങൾ മന്ത്രിക്ക് നേരെ ഉന്നയിച്ചു കൊണ്ട് നെറ്റാ മൊബൈലിൽ ദൃശ്യങ്ങൾ പകര്‍ത്തി. എന്നാൽ വാക്സീനെ കുറിച്ചാണ് മന്ത്രി മറുപടി നൽകിയത്. തുടര്‍ന്ന് തർക്കമായി. സ്മൃതി ഇറാനിയും മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി.
india
SHARE THIS ARTICLE