All Categories

Uploaded at 1 week ago | Date: 21/07/2021 21:49:55

ലക്നൗ: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ സമൂഹമാധ്യമത്തില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ  കോളജ് അധ്യാപകനെ ജയിലിലടച്ചു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലെ കോടതിയില്‍ അദ്ധ്യാപകനായ ഷഹര്യാര്‍ അലി കീഴടങ്ങിയതിനു പിന്നാലെയാണു നടപടി. ഈ മാസം ആദ്യം ഷഹര്യാര്‍ അലിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു.

ചൊവ്വാഴ്ച അഡിഷനല്‍ സെഷന്‍സ് ജഡ്ജി അനുരാഗ് കുമാറിന് മുന്‍പാകെ ഷഹര്യാര്‍ അലി എന്നയാള്‍ ഹാജരായി ഇടക്കാല ജാമ്യത്തിന് അപേക്ഷ നല്‍കി. ജാമ്യാപേക്ഷ തള്ളിയയതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു

എസ്ആര്‍കെ കോളജിലെ ചരിത്ര വിഭാഗം മേധാവിയാണ് ഷഹര്യാര്‍ അലി. കേന്ദ്രമന്ത്രിക്കെതിരെ പോസ്റ്റിട്ടതിനു പിന്നാലെ ഫിറോസാബാദ് പൊലീസ്  കേസെടുത്തിരുന്നു. തുടര്‍ന്ന് കോളജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.

മേയില്‍ അഹലബാദ് ഹൈക്കോടതിയിലും പ്രഫസര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും തള്ളുകയായിരുന്നു. പ്രഫസറുടെ സമൂഹമാധ്യമ അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്നതിനു രേഖകളില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.