All Categories

Uploaded at 1 month ago | Date: 17/05/2022 22:05:49




രാജാക്കാട് : എസ് എൻ ഡി പി യോഗം രാജാക്കാട് യൂണിയന്റെ ആഭിമുഖ്യത്തിൽ 21 മുതൽ 23 വരെ എൻ.ആർ സിറ്റി എസ് എൻ വി ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടക്കുന്ന ശ്രീനാരായണ ധർമ്മ വിചാരയജ്ഞത്തിന്റെ ഭാഗമായി മൂന്നു ദിവസങ്ങളിലായി നടക്കുന്ന ശ്രീനാരായണ ദിവ്യജ്യോതിപ്രയാണം മുട്ടുകാട്ടിൽ നിന്ന് ആരംഭിച്ചു.മുട്ടുകാട് അർദ്ധനാരീശ്വര ക്ഷേത്രാങ്കണത്തിൽ ശിവഗിരി മഹാസമാധിയിലെ കെടാവിളക്കിൽ നിന്നും പകർന്ന ദീപം,സ്വാമി ധർമ്മ ചൈതന്യ പ്രോജ്വലനം നടത്തിയ ശേഷം യൂണിയൻ പ്രസിഡന്റിന് എം.ബി ശ്രീകുമാറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സ്വാമി മഹാദേവാനന്ദ,യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി രമേശ്,യൂണിയൻ വൈസ് പ്രസിഡന്റ് ജി അജയൻ, സെക്രട്ടറി കെ.എസ് ലതീഷ്കുമാർ, വി.എൻ സലിംമാസ്റ്റർ,എൻ.ആർ വിജയകുമാർ, ആർ.അജയൻ, ഐബി പ്രഭാകരൻ, കെ.കെ രാജേഷ്,വി.വി ജോബി, രഞ്ജിത് പുറക്കാട്ട്, ഡി.രാധാകൃഷ്ണൻ തമ്പി, കെ.കെ.ഹരിദാസ്,സജിനി സാബു, രജനി തങ്കച്ചൻ, വിനീത സുഭാഷ്, വിഷ്ണു ശേഖൻ,അനൂപ് മുരളി എന്നിവർ നേതൃത്വം നൽകി. മുട്ടുകാട്ടിൽ നിന്നും ബൈസൺവാലി, ഉപ്പാർ, ശ്രീനാരയണോദയം,കുഞ്ചിത്തണ്ണി, ശ്രീനാരായണപുരം,പന്നിയാർകൂട്ടി, മുല്ലക്കാനം ശാഖകളിൽ നിന്ന് സ്വീകരണം ഏറ്റുവാങ്ങിയ ദിവ്യജ്യോതിപ്രയാണം രാജാക്കാട് സമാപിച്ചു.ദിവ്യജ്യോതിപ്രയാണം ഇന്ന്(ബുധൻ) കളളിമാലിയിൽ നിന്നാരംഭിച്ച് സേനാപതിയിൽ സമാപിക്കും


idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.