All Categories

Uploaded at 1 month ago | Date: 20/10/2021 20:37:03

               തൊടുപുഴ :ഇന്നലെ വഴിത്തല മേഴ്സി  ഹോസ്പിറ്റലിൽ നിര്യാതയായ ചക്കുങ്കൽ ഔസേഫിന്റെ  ഭാര്യ കൊച്ചുത്രേസ്യ (79)യുടെ കണ്ണുകളാണ് ദാനം ചെയ്തത്. മരണശേഷം തന്റെ കണ്ണുകൾ ദാനം ചെയ്യണം എന്നുള്ള അമ്മയുടെ ആഗ്രഹം മകൻ സുനീഷ് സ്നേഹ ദീപത്തിൽ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നിന്നും ഡോക്ടറും സംഘവും വഴിത്തല എത്തി നേത്ര പടലങ്ങൾ എടുക്കുകയായിരുന്നു..... കഴിഞ്ഞ  20 വർഷമായി നേത്രദാനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നടത്തിവരുന്ന തൊടുപുഴ സ്നേഹദീപം ട്രസ്റ്റ് വഴി  ഇതുവരെ 229 പേരുടെ കണ്ണുകൾ  ദാനമായി സ്വീകരിക്കുകയും 458 പേർക്ക് കാഴ്ച ലഭിക്കാൻ ഉപകരിക്കും ചെയ്തു.. നേത്രദാനവുമായി ബന്ധപ്പെട്ട  കാര്യങ്ങൾ  അറിയുന്നതിന്  9847147748 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് എന്ന മാനേജിങ് ട്രസ്റ്റി മാത്യു കണ്ടിരിക്കൽ  അറിയിച്ചു.

health

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.