All Categories

Uploaded at 5 months ago | Date: 01/08/2021 18:19:49

ടോക്കിയോ: ഒളിംപിക്സിൽ ഇന്ത്യയ്ക്ക് ഒരു മെഡൽ കൂടി. വനിത ബാഡ്മിന്‍റൻ സിംഗിൾസിൽ പി.വി സിന്ധുവാണ് രാജ്യത്തിനായി വെങ്കല മെഡൽ നേടിയത്. വൈകിട്ട് നടന്ന മത്സരത്തിൽ സിന്ധു ചൈനയുടെ ഹി ബിങ് ജിയാവോയെ പരാജയപ്പെടുത്തി. നേരിട്ടുള്ള പോരാട്ടത്തിൽ ഏകപക്ഷീയമായിരുന്നു സിന്ധുവിന്‍റെ വിജയം.

സ്കോർ 21- 13,  ഇന്നലെ സെമിഫൈനലിൽ ലോക ഒന്നാം നമ്പർ താരം ചൈനീസ് തായ്പേയുടെ തായ് സു യിങ്ങിനോട് നേരിട്ടുള്ള സെറ്റുകൾക്ക് സിന്ധു പരാജയപ്പെട്ടിരുന്നു (21-18, 21-12). റിയോ ഒളിംപിക്സിൽ ഇന്ത്യയുടെ വെള്ളി മെഡൽ ജേതാവായ സിന്ധുവിന് ഇത്തവണ സ്വർണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും സെമിയിൽ കാലിടറി. ഇന്ത്യയ്ക്കായി ഒളിംപിക്സിൽ സിന്ധുവിന്‍റെ മെഡൽ നേട്ടം രണ്ടായി.

Sports

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.