Uploaded at 2 weeks ago | Date: 12/06/2022 21:06:19
ന്യൂഡൽഹി: ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് ബാധിതയായതിനെ തുടർന്ന് വസതിയിൽ നിരീക്ഷണത്തിലായിരുന്നു. ഡൽഹി ഗംഗാറാം ആശുപത്രിയിലാണ് സോണിയയെ പ്രവേശിപ്പിച്ചതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല അറിയിച്ചു. കോൺഗ്രസ് അധ്യക്ഷയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
india
SHARE THIS ARTICLE