ഔഷധങ്ങൾ സേവിക്കുന്നതിലൂടെയും ശോധന ചികിത്സയിലൂടെയും രോഗം ശമിക്കുന്നത് കൂടാതെ വീണ്ടും പ്രത്യക്ഷപ്പെടുന്നത് നിയന്ത്രിക്കാനും സാധിക്കുന്നു. അനുബന്ധമായി ചെയ്യുന്ന തക്രധാര പോലെയുള്ള ചികിത്സകൾ മാനസിക സമ്മർദ്ദം ലഘൂകരിക്കാനും സഹായിക്കും.പ്രത്യേകിച്ചും സന്ധികളിലുണ്ടാകുന്ന സോറിയാസിസിൽ വിദഗ്ധരായ ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരമല്ലാതെ ചെയ്യുന്ന പലകാര്യങ്ങളും തൊലിപ്പുറമേയുള്ള സോറിയാസിസിന് തീവ്രത വർദ്ധിപ്പിക്കുന്നതായി കാണുന്നുണ്ട്.കൃത്യമായ രോഗനിർണ്ണയത്തിലൂടെയും ശാസ്ത്രീയവും ആധികാരികവുമായ ചികിത്സാ നിർദേശങ്ങളിലൂടെയും സോറിയാസിസിനെ നേരിടാൻ രോഗബാധിതരെ പ്രാപ്തരാക്കുന്നതിനാണ് ഈ ദിനം. സോറിയാസിസ് ഉയർത്തുന്ന വെല്ലുവിളികളെ രോഗബാധിതർ ഒരുമിച്ചു നേരിടുക (We are UNITED)എന്നതാണ് ഈ വർഷത്തെ ലോക സോറിയാസിസ് ദിനത്തിന്റെ സന്ദേശം. അവരുടെ വൈരൂപ്യങ്ങളി ലേക്കുള്ള തുറിച്ചു നോട്ടങ്ങളെ അകറ്റിനിർത്തി, മുഖം ചുളിക്കാതെ സാമൂഹികമായി നമുക്കും അവരെ പിന്തുണയ്ക്കാം. ----
Dr. നീരജ. വി. കൃഷ്ണ, വിഷ -ത്വക് രോഗ -അലർജി വിഭാഗം, തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രി.
health
SHARE THIS ARTICLE