All Categories

Uploaded at 5 months ago | Date: 18/08/2021 21:29:33

 
 
കേരളാ സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന് കീഴിൽ വിവിധ അക്കാഡമികളിലായി പരിശീലനം നേടിവരുന്ന
കായികതാരങ്ങളുടെ
കായികക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള പ്രോത്സാഹനമായി മിൽമയുടെയും സപ്ലൈകോയുടെയും ഉത്പനങ്ങൾ ഉൾപ്പെടുന്ന പോഷകാഹാര കിറ്റിന്റെ ഇടുക്കി ജില്ലാ തല വിതരണ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ചെറുതോണിയിൽ നിർവ്വഹിച്ചു.  
 വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് പോൾ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി.വി.വർഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം കെ.ജി.സത്യൻ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം ഡിറ്റാജ് ജോസഫ്, വാഴത്തോപ്പ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.ബി.സബീഷ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, മർച്ചന്റ് അസ്സോസിയേഷൻ പ്രസിഡന്റ് ജോസ് കുഴികണ്ടം, വ്യാപാര സമിതി പ്രസിഡന്റ് സാജൻ കുന്നേൽ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പി.കെ കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു. തൊടുപുഴ, കട്ടപ്പന, നെടുങ്കണ്ടം, അടിമാലി എന്നിങ്ങനെ അഞ്ച് സെന്ററുകളിലായാണ് കിറ്റുകൾ വിതരണത്തിനെത്തിച്ചിരിക്കുന്നത്. കേരളത്തിൽ 1115 കിറ്റുകളാണ് കായികതാരങ്ങൾക്ക് വിതരണം ചെയ്യുന്നത്

Sports

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.