All Categories

Uploaded at 3 weeks ago | Date: 08/11/2021 10:16:54

കൊവിഡ് മഹാമാരി പ്രതിസന്ധി സൃഷ്ടിച്ച കഴിഞ്ഞ വര്‍ഷത്തില്‍ രാജ്യത്ത് ആത്മഹത്യകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 1,53,052 പേര്‍ ആത്മഹത്യ ചെയ്തതായാണ് കണക്കുകള്‍. മഹാരാഷ്ട്ര, തമിഴ്‌നാട്, മധ്യപ്രദേശ്, ബംഗാള്‍ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ പേര്‍ ജീവനൊടുക്കിയത്. ആത്മഹത്യ തെരഞ്ഞെടുത്തവരുടെ ആകെ കണക്കില്‍ 5.6 ശതമാനം പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ് എന്നും ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.കൊവിഡ് മൂലം രാജ്യത്ത് വലിയ ജീവിത പ്രതിസന്ധി നേരിട്ട കാലത്ത് ആത്മഹത്യ ചെയ്തവരില്‍ 4356 പേര്‍ വ്യവസായ സമൂഹത്തില്‍ ഉള്‍പ്പെട്ടവരാണെന്നും ആണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 4226 വ്യാപാരികളും ഇക്കാലയളവില്‍ ജീവനൊടുക്കിയിട്ടുണ്ട്. വ്യാപാരികളുടെ ആത്മഹത്യ സംബന്ധിച്ച കണക്കില്‍ 2019 നെ അപേക്ഷിച്ച് 50 ശതമാനം വര്‍ധനയാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്. രാജ്യത്തെ വലിയ വിഭാഗം വരുന്ന വ്യാപാരി സമൂഹത്തിന് ഇടയില്‍ കഴിഞ്ഞ വര്‍ഷം കര്‍ഷകര്‍ക്ക് ഇടയില്‍ ഉണ്ടായതിനേക്കാള്‍ ആത്മഹത്യ കൂടിയെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.2020 ല്‍ 11,716 വ്യവസായികള്‍ ജീവനൊടുക്കിയപ്പോള്‍ 10,677 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. 2019 നെ അപേക്ഷിച്ച്, 2020 ല്‍ ബിസിനസുകാര്‍ക്കിടയില്‍ ആത്മഹത്യകള്‍ 29 ശതമാനം വര്‍ദ്ധിച്ചു. അതേസമയം, വ്യാപാരികള്‍ക്കിടയിലെ ആത്മഹത്യകള്‍ 2019ല്‍ 2,906 ആയിരുന്നത് 2020ല്‍ 4,356 ആയി ഉയര്‍ന്നു 49.9 ശതമാനം വര്‍ധനയും രേഖപ്പെടുത്തി. അതേസമയം, രാജ്യത്തെ ആകെ കണക്കുകള്‍ പരിശോധിച്ചാല്‍ ആത്മഹത്യകളുടെ എണ്ണത്തില്‍ (1,53,052) കഴിഞ്ഞ വര്‍ഷം 10 ശതമാനം വര്‍ധനവ് ആണ് രേഖപ്പെടുത്തിയത്. രാജ്യചരിത്രത്തിലെ തന്നെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.മുന്‍ വര്‍ഷങ്ങളിലെ ആത്മഹത്യ നിരക്കുകള്‍ പരിശോധിച്ചാല്‍ രാജ്യത്തെ കര്‍ഷക ആത്മഹത്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബിസിനസ്സ് മേഖലയില്‍ ഇത്തരം മരണങ്ങള്‍ കുറവായിരുന്നു. എന്നാല്‍ കൊവിഡ് മഹാമാരിയും പിന്നിലെ പ്രഖ്യാപിച്ച അനിശ്ചിത കാല അടച്ചിടലും ചെറുകിട ബിസിനസുകാരെയും വ്യാപാരികളെയും വലിയ തോതില്‍ ബാധിച്ചെന്ന് വ്യക്തമാക്കുന്നതാണ് കണക്കുകള്‍. ഇക്കാലത്ത് വലിയൊരു വിഭാഗം സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ മറ്റൊരു വിഭാഗം ബിസിനസ് തന്നെ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. വായ്പ തിരിച്ചടവുകള്‍ വീഴ്ച വന്നതും ചെറുകിടക്കാരെ രൂക്ഷമായി ബാധിച്ചെന്നും നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.




india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.