All Categories

Uploaded at 2 months ago | Date: 08/03/2022 20:39:45

കീവ്: യൂക്രെന്‍ നഗരമായ സുമിയില്‍ റഷ്യന്‍ വ്യോമാക്രണത്തില്‍ 2 കുട്ടികൾ ഉൾപ്പടെ 9 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.  കീവില്‍ നിന്നും 350 കിലോമീറ്റര്‍ അകലെയുള്ള സുമിയിലെ ജനവാസ മേഖലയിലാണ് ആക്രമണമുണ്ടായത്. മരിച്ചവർ സിവിലിയന്‍മാരാണോയെന്ന കാര്യം വ്യക്തമല്ല. 

മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലമാണ് സുമി. ഇവിടെനിന്ന് വിദ്യാര്‍ഥികളെ ഒഴിപ്പിക്കാന്‍ ഇന്നലെ നടത്തിയ ശ്രമം വിജയിച്ചിരുന്നില്ല. റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ വിദ്യാര്‍ഥികളെ നഗരത്തിനു പുറത്തെത്തിക്കുന്നതിനു ബസുകളില്‍ കയറ്റിയെങ്കിലും ഷെല്ലിങ് തുടരുകയാണെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് തിരിച്ചറക്കുകയായിരുന്നു

അതേസമയം, റഷ്യയും ഉക്രൈനും തമ്മിലുള്ള നാലാം മധ്യസ്ഥ ചര്‍ച്ച ഇന്ന് നടന്നേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉക്രൈന്‍ റഷ്യ യുദ്ധം ഇന്ന് പതിമൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്.

gulf

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.