കട്ടപ്പന : സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഹൈ ഫ്രഷ് ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം നവംബർ 27 ശനിയാഴ്ച രാവിലെ 11 മണിക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം അഡ്വ. ഡീൻ കുര്യാക്കോസ് എം പിയും നിർവഹിക്കുമെന്ന് ബാങ്ക് പ്രസിഡണ്ട് ജോയി വെട്ടിക്കുഴി അറിയിച്ചു. കർഷക താൽപര്യവും ഉപഭോക്താക്കളുടെ അഭിരുചിയും ഒരേ സമയം പരിരക്ഷിക്കുന്ന രീതിയിൽ ഒരു നൂതന സംരംഭമായി ' ഫ്രഷ് ' എന്ന പേരിൽ ഒരു ഹൈപ്പർമാർക്കറ്റിന് തുടക്കം കുറിക്കുകയാണ്. ഹൈറേഞ്ചിലെ ജനങ്ങൾക്കും നഗര സമാനമായ സൗകര്യം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നാടിന്റെ അഭിമാനമായ ഈ സംരംഭത്തിന് രൂപം നൽകിയിരിക്കുന്നത്. വീട്ടിലേക്കുള്ള എല്ലാ സാധനങ്ങളും ഒരു കുടക്കീഴിൽ എന്ന കാഴ്ചപ്പാടോടുകൂടി ആരംഭിക്കുന്ന സ്ഥാപനം വിലക്കുറവും ഗുണമേന്മയും ഉറപ്പാക്കുന്നതിനൊപ്പം കർഷക താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും മുൻതൂക്കം നൽകുന്നതാണ്.
നീതി മെഡിക്കൽ സ്റ്റോർ, പലചരക്ക്, പഴം പച്ചക്കറി, മത്സ്യം മാംസം, ബേക്കറി, സ്റ്റേഷനറി,ഹോം അപ്ലൈൻസസ്,കിഡ്സ് പാർക്ക്,സ്പോർട്സ് ഗുഡ്സ്, കോസ്മെറ്റിക് സ്റ്റോർ, ഗിഫ്റ്റ് ഇനങ്ങൾ, ഇവയെല്ലാം ഉൾകൊള്ളിച്ച ഷോപ്പിങ് സെന്റർ ആണ് സജ്ജികരിച്ചിരിക്കുന്നത്.
നീതി മെഡിക്കൽ സ്റ്റോർ പി. ജെ ജോസഫ് എം എൽ എ, പലചരക്കു വിഭാഗം എം എം മണി എം എൽ എ, പഴം-പച്ചക്കറി വിഭാഗം വാഴൂർ സോമൻ എം എൽ എ, സ്റ്റേഷനറി ഷോപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജിജി ഫിലിപ്പ്, ബേക്കറി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജോസുകുട്ടി കണ്ണമുണ്ടയിൽ ലേഡീസ് ആൻഡ് കിഡ്സ് സ്റ്റോർ നഗരസഭ ചെയർപേഴ്സൺ ബീന ജോബിയും സ്പോർട്സ് വിഭാഗം തോമസ് ജോസഫ് എക്സ് എം എൽ എ, കിഡ്സ് പ്ലേ ഏരിയ ഇ എം ആഗസ്തി എക്സ് എം എൽ എ, ഓഫർ വിഭാഗം സഹകരണ സംഘം ജോയിന്റ് രജിസ്ടർ ജി ദിനേശൻ എന്നിവർ ഉഷാടനം ചെയ്യുന്നതാണ്.
പത്രസമ്മേളനത്തിൽ ബാങ്ക് വൈസ് പ്രസിഡണ്ട് ടി ജെ ജേക്കബ്, ജോയി ആനിത്തോട്ടം അഡ്വ. കെ . ബെന്നി, പ്രശാന്ത് രാജു തങ്കച്ചൻ വാലുമ്മൽ സെക്ര ട്ടറി റോബിൻ ജോർജ് എന്നിവർ പങ്കെടുത്തു .
business
SHARE THIS ARTICLE