All Categories

Uploaded at 1 week ago | Date: 11/10/2021 15:49:27

 
 
തൊടുപുഴ :മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മാക്സ് വാല്യൂമായി സഹകരിച്ചു കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന ചെറുകിട വ്യാപാരികൾക്കുള്ള വായ്‌പ്പാ പദ്ധതി തൊടുപുഴ മുനിസിപ്പൽ ചെയർമാൻ ശ്രീ. സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു.തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീ. രാജു തരണിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ റീജിയണൽ മാനേജർ ശ്രീ. നിമിഷ്, ബി. ഡി. എം. ശ്രീ.ഹർഷൻ, ബ്രാഞ്ച് മാനേജർ ശ്രീമതി ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.
 
കോവിഡ് വ്യാപാരമാന്ദ്യം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യാപാരികൾക്ക് സെക്യൂരിറ്റി ഇല്ലാതെ 50000 രൂപ വരെ 2000 രൂപ പലിശ മാത്രം ഈടാക്കുന്ന ഈ പദ്ധതി സാധാരണ ചെറുകിട വ്യാപാരികൾക്ക് ഏറെ പ്രയോജനകരമാണെന്ന് അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീ രാജു തരണിയിൽ അഭിപ്രായപ്പെട്ടു.
 
ഈ ലോണിന്റെ തിരിച്ചടവ് വ്യാപാരസ്ഥാപനങ്ങളിൽ വന്ന് കളക്ട് ചെയ്യും എന്നുള്ളതാണ് ഈ ലോണിന്റെ പ്രത്യേകത എന്ന് റീജിയണൽ മാനേജർ ശ്രീ.നിമിഷ് പറഞ്ഞു. ഇതോടൊപ്പം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾക്കുള്ള മാക്സ് വാല്യൂ കിറ്റ് വിതരണവും യോഗത്തിൽ നടന്നു.

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.