All Categories

Uploaded at 5 days ago | Date: 24/11/2021 20:38:39

 

 

തൊടുപുഴ :നഗരത്തിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിന്റെ പിന്നിൽ നഗരസഭാ അധികാരികളും ഉദ്യോഗസ്ഥരുംചേർന്ന്  വൻ അഴിമതിയാണ് നടത്തിയതെന്ന് കെ.പി.സി.സി ന്യൂനപക്ഷ ജില്ലാ

വൈസ് ചെയർമാൻ പി.ജെ. തോമസ് ആരോപിച്ചു. സാധാരണക്കാരായ ജനങ്ങൾക്ക്ന്യായമായ വിലക്ക് ഉപ്പു മുതൽ കർപ്പൂരം വരെ ലഭിക്കുന്ന ഈ സമൂഹത്തെ കൈയ്യേറ്റക്കാരെന്ന് മുദ്രകുത്തി അപമാനിക്കുന്ന നയമാണ് അധികാരികൾ നടപ്പാക്കുന്നത്. വഴിയോര കച്ചവടക്കാർക്കനുകൂലമായി പാർലമെന്റ് നിയമം പാസാക്കിയിട്ടുള്ളതുമാണ്. നഗരത്തിലെ വൻകിട കച്ചവട ലോബികളുടെ കൊള്ളലാഭത്തിനു വേണ്ടി നഗരസഭാധികാരി

കളും ഉദ്യോഗസ്ഥ ദല്ലാളന്മാരും കൂടി നടപ്പാക്കുന്നത്. വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിന്റെ പേരിൽ നടന്നിട്ടുള്ള അഴിമതിയെപ്പറ്റി വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പി.ജെ. തോമസ് ആവശ്യപ്പെട്ടു.

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.