തിരുവനന്തപുരം :കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രെസിഡന്റായി തൂഫാൻ തോമസിനെ തെരെഞ്ഞെടുത്തു .ദീർഘ നാളായി അസോസിയേഷൻ ഇടുക്കി ജില്ലാ പ്രെസിഡന്റാണ്.കരിങ്കുന്നം ഗ്രാമ പഞ്ചായത്തു മുൻ പ്രെസിടെന്റും ഇപ്പോൾ വികസന കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി അംഗവുമാണ് .ജില്ലാ കളക്ടർ പ്രെസിഡന്റായുള്ള ഇടുക്കി ജില്ലാ റൈഫിൾ ക്ലബ് വൈസ് പ്രെസിഡന്റായും പ്രവർത്തിക്കുന്നു .മർച്ചന്റ് നേവിയിൽ ഓഫീസറായിരുന്ന കെ .കെ .തോമസ് വിരമിച്ച ശേഷം ബസ് വ്യവസായത്തിലേയ്ക്ക് ഇറങ്ങുകയായിരുന്നു .തൂഫാൻ എന്ന പേരിൽ ബസുകൾ സർവീസ് ആരംഭിച്ചതോടെ കെ .കെ .തോമസ് ,തൂഫാൻ തോമസ് എന്നപേരിൽ അറിയപ്പെടുകയായിരുന്നു . പ്രകാശ് കൃഷ്ണൻ നായരായിരുന്നു മുൻപ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് പദവി വഹിച്ചിട്ടുള്ള ഇടുക്കി ജില്ലക്കാരൻ .
kerala
SHARE THIS ARTICLE