All Categories

Uploaded at 1 week ago | Date: 18/06/2022 18:43:12

തിരുവനന്തപുരം: ഓണക്കാലത്ത് തലസ്ഥാനത്തും അറബിക്കടലിന് മുകളിലും ഹെലികോപ്റ്ററില്‍ ചുറ്റിയടിക്കാം. സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ടൂറിസം സീസണിന്റെ തുടക്കമെന്ന് വിശേഷിപ്പിക്കാവുന്ന സെപ്തംബര്‍ മുതല്‍ ഹെലികോപ്റ്റര്‍ ടൂറിസമെന്ന നൂതന ടൂറിസം സംരംഭത്തിന് തലസ്ഥാനം വീണ്ടും സാക്ഷിയാകും.

ടൂറിസം പ്രമോഷന്‍റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും (ഡി.ടി.പി.സി) പ്രമുഖ സ്വകാര്യ ഹെലികോപ്റ്റര്‍ ടൂര്‍ ഓപ്പറേറ്ററിംഗ് കമ്പനിയുമായി സഹകരിച്ചാണ് സഞ്ചാരികള്‍ക്കായി ഹെലികോപ്റ്റര്‍ യാത്ര ഒരുക്കുന്നത്. ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ടൂറിസം രംഗത്ത് നടപ്പാക്കുന്ന നൂതന ആശയങ്ങളുടെ ഭാഗമായാണ് കഴിഞ്ഞവര്‍ഷം ഹെലികോപ്റ്റര്‍ ടൂറിസം പദ്ധതി നടപ്പാക്കിയത്.

കുടുംബാംഗങ്ങളോ സുഹൃത്തുക്കളുമായോ ഒന്നിച്ച് കുറഞ്ഞ ചെലവില്‍ ഹെലികോപ്റ്റര്‍ ചാര്‍ട്ടര്‍ ചെയ്യാന്‍ പദ്ധതി വഴി കഴിയും. ഹെലികോപ്റ്റര്‍ ടൂറിസത്തിന് വലിയ സാദ്ധ്യതയാണുള്ളതെന്നും വിദേശരാജ്യങ്ങളില്‍ വലിയ പണച്ചെലവുള്ള ഹെലികോപ്റ്റര്‍ യാത്രയാണ് വളരെ കുറഞ്ഞ ചെലവില്‍ അവതരിപ്പിക്കുന്നതെന്നും ഡി.ടി.പി.സി അറിയിച്ചു. ജനപങ്കാളിത്തം കണക്കിലെടുത്ത് ഹെലികോപ്റ്റര്‍ ടൂറിസം പദ്ധതിയിലൂടെ സംസ്ഥാനത്തെ വിവിധ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കാനും ആലോചിക്കുന്നുണ്ട്.
 

ഒരേസമയം ആറുപേര്‍ക്ക് യാത്രചെയ്യാം. ഒരാള്‍ക്ക് 4500 രൂപയായിരുന്നു നിരക്ക്. ഈ വര്‍ഷം നിരക്കില്‍ ആനുപാതികമായ ചെറിയ വര്‍ദ്ധനയുണ്ടായേക്കുമെന്നാണ് സൂചന. പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ ഹെലികോപ്റ്റര്‍ ടൂറിസം സവാരി ക്‌ളിക്കായതോടെയാണ് ഇത്തവണ ടൂറിസം സീസണിന്റെ തുടക്കം മുതല്‍ സവാരി സാദ്ധ്യമാക്കാന്‍ ടൂറിസം വകുപ്പ് ആലോചിക്കുന്നത്
കോവളത്തു നിന്ന് ഉയര്‍ന്നുപൊങ്ങി വിഴിഞ്ഞം തുറമുഖവും വേളി, ആക്കുളം ടൂറിസം കേന്ദ്രങ്ങളും തലസ്ഥാന നഗരിയുടെ ആകാശക്കാഴ്ചകളും ആസ്വദിച്ച് തിരിച്ചെത്തും വിധത്തില്‍ പത്തുമിനിട്ടോളം ദൈര്‍ഘ്യമുള്ള സവാരിയാണ് ടൂറിസം വകുപ്പ് ആലോചിക്കുന്നത്.

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.