All Categories

Uploaded at 1 week ago | Date: 20/11/2021 09:31:09

സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകളുമായി ഇന്ന് ഗതാഗത മന്ത്രിയുടെ നിര്‍ണായക ചര്‍ച്ച. നിരക്ക് വര്‍ദ്ധനവ് ഉള്‍പ്പെടെ സുപ്രധാന വിഷയങ്ങളാണ് ഇന്ന് ചര്‍ച്ചയില്‍ പരിഗണിക്കുക. വൈകുന്നേരം 4.30 ന് തിരുവനന്തപുരത്താണ് ചര്‍ച്ച. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ഉറപ്പിനെ തുടര്‍ന്നാണ് ബസുടമകള്‍ അനിശ്ചിതകാല സമരം മാറ്റിവച്ചത്. പിന്നാലെയാണ് ചര്‍ച്ച. മിനിമം ചാര്‍ജ് 12 രൂപയാക്കി ഉയര്‍ത്തണം എന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. കൊവിഡ് കാലത്ത് വാഹനനികുതി ഒഴിവാക്കണം ഡീസല്‍ സബ്‌സിഡി അനുവദിക്കണം. ഇന്ധന വില കുതിക്കുന്ന പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളുടെ ഉള്‍പ്പെടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെടുന്നു. കൊവിഡ് സാഹചര്യം സംസ്ഥാനത്തെ ബസ് വ്യവസായത്തെ പ്രതീകൂലമായി ബാധിച്ചെന്നാണ് ഉടമകളുടെ നിലപാട്. നിലവില്‍ 60 ശതമാനം ബസുകള്‍ മാത്രമാണ് നിരത്തിലിറക്കിയിട്ടുള്ളു. അതില്‍ തന്നെ ആളുകളുടെ എണ്ണം വളരെ കുറവാണ്. വലിയ പ്രതിസന്ധിയാണ് നിലവിലുള്ളത് എന്നും ബസ് ഉടമകള്‍ പറയുന്നു.

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.