തൊടുപുഴ - പുളിയന്മല സംസ്ഥാന പാതയിൽ ഗുരുതിക്കളം ഫോറസ്റ്റ് ചെക്ക്പോസ്റ്റിനു താഴെയായി ഒന്നാമത്തെ ഹെയർപിൻ വളവിനടുത്ത് വൻമരം കടപുഴകി അടുത്ത മരത്തിലേക്കു ചാരിയ നിലയിലായിട്ട് മാസങ്ങളായി. നാളിതുവരെ ആയിട്ടും ഇത് മുറിച്ചു മാറ്റുവാനുള്ള നടപടികൾ അധികാരികളുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇക്കാര്യം മാസങ്ങൾക്കു മുൻപ് മാധ്യമങ്ങളിലൂടെയും മറ്റും അധികാരികളുടെ മുന്നിൽ അവതരിപ്പിചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് നാട്ടുകാർ പറഞ്ഞു.മഴ ആയതോടെ ഈ മരത്തിന്റെ ഭാരം താങ്ങാനാവാതെ ഇപ്പോൾ അടുത്ത മരവും കടപുഴകി തുടങ്ങിയ നിലയിലാണ്. റോഡിനപ്പുറമുള്ള 11KV ലൈൻ കൂടി കടന്നു പോകുന്ന പോസ്റ്റിൽ നിന്നും ഒരു വൈദ്യുതി സർവീസ് വയർ ഇതിലൊരു മരത്തിൽ കെട്ടിവെച്ചു കടത്തിവിട്ടിട്ടുണ്ട്.

ബസുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ ദിവസവും കടന്നു പോകുന്ന വഴിയാണിത്.ഈ വൻ മരങ്ങൾ റോഡിലേക്ക് വീണാൽ അപകടത്തിന്റെ വ്യാപ്തി വലുതായിരിക്കും. വിവരങ്ങൾ കാണിച്ച് ഇടുക്കി ആർ ഡി ഒ യ്ക്കു പരാതി നൽകിയിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. അധികാരികൾ എത്രയും വേഗം വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. പഞ്ചായത്തുകളിൽ ട്രീ കമ്മറ്റിയും, ദുരന്ത നിവാരണ സമതിയും ഉണ്ടായിട്ടും ഇക്കാര്യത്തിൽ അധികൃതർ മൗനം പാലിക്കുന്നത് ദുരന്തം വിളിച്ച് വരുത്താനാണന്നും നാട്ടുകാർ പറഞ്ഞു.
idukki
SHARE THIS ARTICLE