All Categories

Uploaded at 3 months ago | Date: 22/01/2022 11:30:11

തൊടുപുഴ: മാലിന്യനിര്‍മാര്‍ജ്ജനത്തിനായി വൈവിധ്യമായ പദ്ധതികളൊരുക്കി തട്ടക്കുഴ സ്‌കൂള്‍ മാതൃകയായി.ഇതിന്‍െറ ആദ്യഘട്ടമായി 'മാജിക്‌ പോട്ട്‌'എന്ന പദ്ധതിയിലൂടെ വീടുകളിലുണ്ടാകുന്ന ജൈവമാലിന്യങ്ങളെ കമ്പോസ്റ്റ്‌ ആക്കി മാറ്റുന്ന കമ്പോസ്റ്റ്‌ നിര്‍മാണ യൂണിറ്റുകള്‍ സ്‌കൂളിന്‌ സമീപമുളള വീടുകളില്‍ സ്ഥാപിച്ചു.മൂന്ന്‌ ഭാഗങ്ങളുള്ള ഈ യൂണിറ്റില്‍ ഓരോ ദിവസവും വീടുകളിലുണ്ടാകുന്ന അടുക്കള മാലിന്യങ്ങള്‍ ഇതില്‍ നിക്ഷേപിച്ച്‌ അതിനോടൊപ്പം ജീവാണുക്കള്‍ അടങ്ങിയ മിശ്രിതം ചേര്‍ക്കുന്നു.ആ യൂണിറ്റ്‌ നിറയുമ്പോള്‍ അടുത്തതിലേക്ക്‌ മാലിന്യങ്ങള്‍ നിക്ഷേപിക്കും.രണ്ടാമത്തെ യൂണിറ്റ്‌ നിറയുമ്പോഴേക്കും ആദ്യത്തെ യൂണിറ്റിലുള്ള മാലിന്യങ്ങള്‍ കമ്പോസ്റ്റ്‌ ആയി മാറിയിട്ടുണ്ടാവും.ഇങ്ങനെ എല്ലാദിവസവും ഉണ്ടാകുന്ന മാലിന്യങ്ങള്‍ നിര്‍മാജ്ജനം ചെയ്യാന്‍ കഴിയുന്ന രീതിയിലാണ്‌ മാജിക്‌ പോട്ടിന്‍െറ പ്രവര്‍ത്തനം.സ്‌കൂളിലെ നാഷണല്‍ സര്‍വീസ്‌ സ്‌കീം യൂണിറ്റിന്‍െറ നേതൃത്വത്തിലാണ്‌ പ്രവര്‍ത്തനം.ഈ പദ്ധതിയുടെ വിജയത്തിനനുസരിച്ച്‌ കൂടുതല്‍ വീടുകളിലേക്ക്‌ വ്യാപിപ്പിക്കാനാണ്‌ യൂണിറ്റ്‌ ലക്ഷ്യമിടുന്നത്‌.പരിപാടിയുടെ ഉദ്‌ഘാടനം തട്ടക്കുഴ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാത്തിമ റഹിം നിര്‍വഹിച്ചു.പി.ടി.എ പ്രസിഡന്‍റ്‌ എം.ലതീഷ്‌ ,എന്‍.എസ്സ്‌ .എസ്സ്‌ പ്രോഗ്രാം ഓഫീസര്‍ ബി.സജീവ്‌ ,അദ്ധ്യാപകരായ ദീപ്‌തി .കെ.ആര്‍, ഡോ.നിഷ സിറിയക്‌, സന്ധ്യാമോള്‍.കെ.എസ്സ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.