All Categories

Uploaded at 2 months ago | Date: 17/07/2021 16:34:17

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ബാക്കിയിരിക്കെ ടൈംസ് നൗവും സി വോട്ടറും ചേർന്ന് ഉത്തർപ്രദേശിൽ നടത്തിയ സർവെയിൽ ബിജെപിക്കു മേൽ‌ക്കൈ. 43.1 ശതമാനം പേർ ബിജെപിയെയും യോഗി ആദിത്യനാഥിന്‍റെ സർക്കാരിനെയും പിന്തുണച്ചപ്പോൾ മുഖ്യമന്ത്രി പക്ഷമായ സമാജ്‌വാദി പാർട്ടിക്കു ലഭിച്ചത് 29.6 ശതമാനത്തിന്‍റെ പിന്തുണ. മായാവതിയുടെ ബിഎസ്പിക്ക് 10.1 ശതമാനം പിന്തുണ ലഭിച്ചു. പ്രിയങ്ക ഗാന്ധി വാദ്‌രയുടെ നേതൃത്വത്തിൽ തിരിച്ചുവരവിനു ശ്രമിക്കുന്ന കോൺഗ്രസ് 8.1 ശതമാനം പേരുടെ പിന്തുണയുമായി നാലാം സ്ഥാനത്ത്. 3.2 ശതമാനം പേർ മറ്റുള്ളവരെ തുണച്ചപ്പോൾ തൂക്കുസഭ വരുമെന്നാണ് 3.1 ശതമാനത്തിന്‍റെ പ്രവചനം. 2.8 ശതമാനം പേർ അഭിപ്രായം പറഞ്ഞില്ല.

2022 ഫെബ്രുവരിയിലാണു യുപിയിൽ തെരഞ്ഞെടുപ്പ്. മാർച്ച് 14ന് നിയമസഭയുടെ കാലാവധി അവസാനിക്കും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ പിന്തുണ ഇപ്പോഴത്തെ ഭരണത്തലവൻ യോഗി ആദിത്യനാഥിനാണ്- 42.2 ശതമാനം. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് 32.2 ശതമാനം പേരുടെ പിന്തുണയുമായി രണ്ടാമതുണ്ട്. മായാവതിക്ക് 17 ശതമാനം പിന്തുണ. കോൺഗ്രസ് നേതാവ് പ്രിയങ്കയെ പിന്തുണയ്ക്കുന്നത്‌ 2.9 ശതമാനം മാത്രം.

യോഗി ആദിത്യനാഥിന്‍റെ മുഖ്യമന്ത്രിയായുള്ള പ്രകടനം മികച്ചതെന്ന് 31.7 ശതമാനവും ശരാശരിയെന്ന് 23.4 ശതമാനവും മോശമെന്ന് 39.5 ശതമാനവും പേർ അഭിപ്രായപ്പെട്ടു. 48.7 ശതമാനം പേർ ഭരണമാറ്റം ആഗ്രഹിക്കുന്നു. 27.9 ശതമാനം പേർക്ക് സർക്കാർ നടപടികളിൽ രോഷമുണ്ടെങ്കിലും ഭരണമാറ്റം ആഗ്രഹിക്കുന്നില്ല. 23.4 ശതമാനം പേർ സർക്കാരിനെ പിന്തുണയ്ക്കുന്നു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു തന്നെയാണ് യോഗി ആദിത്യനാഥിനെക്കാൾ ജനപ്രീതി. 44. 7 ശതമാനം പേർ മോദിയുടെ പ്രകടനം മികച്ചതെന്ന് വിലയിരുത്തുന്നു. 19.7 ശതമാനം പേർ ശരാശരിയെന്നും 35.6 ശതമാനം മോശമെന്നും വിലയിരുത്തുന്നു.

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.