ന്യൂഡല്‍ഹി: ഒമിക്രോണ്‍ ഭീഷണിയെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനം മാറ്റി. ജനുവരി ആറിന് നടത്താനിരുന്ന സന്ദര്‍ശനമാണ് മാറ്റിയത്. 2022ലെ മോദിയുടെ ആദ്യ വിദേശയാത്രയാണിത്. ഫെബ്രുവരിയിലേക്ക് സന്ദര്‍ശനം പുനക്രമീകരിക്കുമെന്നാണ് സൂചന. യുഎഇ-ഇന്ത്യ നയതന്ത്ര ബന്ധത്തിന്റെ അൻപതാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് മോദിയുടെ സന്ദര്‍ശനം.
അതേസമയം യുഎഇയില്‍ സജീവ കേസുകളുടെ എണ്ണം 10,186 ആയെന്നും പുതിയ റിപ്പോർട്ടുകൾ പറയുന്നു. അബുദിയിലും കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം കൂടുന്നു. ആകെ രോഗബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. രോഗികളുടെ എണ്ണം 781 ആയി .നവംബറില്‍ ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയ ആശങ്കയുടെ വകഭേദം ഇപ്പോള്‍ രാജ്യത്തെ 21 സംസ്ഥാനങ്ങളിലും വ്യാപിച്ചു.
ഡല്‍ഹിയില്‍ 238 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 167 കേസുകളുമായി മഹാരാഷ്ട്രയും തൊട്ടുപിന്നിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 9,195 പുതിയ കൊവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലത്തെ 6,358 കേസുകളേക്കാള്‍ 44 ശതമാനം കൂടുതലാണ്.
gulf
SHARE THIS ARTICLE