അബുദാബി: യുഎഇയിലെ സിനിമാ തിയേറ്ററുകൾ ഫെബ്രുവരി 15 മുതല്‍ നൂറു ശതമാനം ആളുകളെ വച്ച് പ്രവര്‍ത്തിക്കും. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. സാംസ്കാരിക യുവജന മന്ത്രാലയത്തിന്റെ മീഡിയ റെഗുലേറ്ററി ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
കൊവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുരുന്നു. കൊവിഡ് വ്യാപനം കുറഞ്ഞതിനാലാണ് പൂർണമായും പ്രവർത്തിപ്പിക്കാൻ തീരുമാനമായത്.
gulf
SHARE THIS ARTICLE