All Categories

Uploaded at 1 month ago | Date: 20/09/2021 20:41:08

നെടുങ്കണ്ടം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നെടുങ്കണ്ടം പോസ്‌റ്റോഫീസിന് മുമ്പില്‍ ധര്‍ണ നടത്തി. കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായാണ് നെടുങ്കണ്ടത്തും ധര്‍ണ നടത്തിയത്. ധര്‍ണാ സമരം മുന്‍ ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്രത്തിലെ നരേന്ദ്രമോദിയും കേരളത്തിലെ പിണറായി വിജയനും ജനദ്രോഹ നയങ്ങളില്‍ ഒരേ തൂവല്‍ പക്ഷികളാണെന്ന് ഇബ്രാഹിംകുട്ടി പറഞ്ഞു. പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വില കേന്ദ്രസര്‍ക്കാര്‍ അനുദിനം വര്‍ദ്ധിപ്പിക്കുമ്പോള്‍ നികുതിഭാരം കുറയ്ക്കാന്‍ കേരളം ശ്രദ്ധിക്കുന്നില്ല. പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ കേരളം നിലപാടെടുത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സംസ്ഥാന സര്‍ക്കാരിന്റെ കഴിവുകേടുകൊണ്ട് മാത്രമാണ് ഇന്ത്യയില്‍ ഏറ്റവും അധികം കോവിഡ് രോഗികളുള്ള സംസ്ഥാനമായി കേരളം മാറിയതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ യു.ഡി.എഫ് നിയോജകമണ്ഡലം പ്രസിഡന്റ് എം.ജെ കുര്യന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി എം.എന്‍ ഗോപി മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി തുണ്ടത്തില്‍, നേതാക്കളായ ജോസ് പൊട്ടംപ്ലാക്കല്‍, പി.എസ് യൂനസ്, എം.എസ് ഷാജി, ജി മുരളീധരന്‍, സി.എസ് യശോധരന്‍, മുകേഷ് മോഹന്‍, കെ.എസ് അരുണ്‍, ഷാജി പുള്ളോലില്‍, കെ.എം. തങ്കപ്പന്‍, ജോജി ഇടപള്ളികുന്നേല്‍, മിനി പ്രിന്‍സ്, ശ്യാമളാ വിശ്വനാഥന്‍, ജോജി ഇടപ്പള്ളിക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.