All Categories

Uploaded at 1 week ago | Date: 11/09/2021 20:40:04


 
Vഉടുമ്പന്നൂര്‍ :പട്ടയം കിട്ടിയതിനെ കുറിച്ച് പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണ് തൊടുപുഴ ഉടുമ്പന്നൂര്‍ ഉപ്പുകുന്ന് കാക്കോട്ടോലിക്കല്‍ മേരി മാര്‍ക്കോസ്. വര്‍ഷത്തില്‍ ഭൂരിഭാഗം ദിവസവും മഞ്ഞും മഴയുമുള്ള ഉപ്പുകുന്ന് പോലൊരു മലയുടെ മുകളില്‍ വസിക്കുന്ന തങ്ങള്‍ക്കിത് സ്വപ്ന സാഫല്യമായി കാണാനേ പറ്റുകയുള്ളൂവെന്നാണ് മേരിയുടെ അഭിപ്രായം. വീട് സ്ഥിതി ചെയ്യുന്ന മൂന്നര സെന്റ് ഭൂമിക്കാണ് ഇപ്പോള്‍ പട്ടയം ലഭിച്ചിരിക്കുന്നത്. 34 വര്‍ഷം മുമ്പാണ് ഈ ഭൂമി വാങ്ങിയത്. അന്ന് മുതല്‍ ഇതിന് പട്ടയം നേടുന്നതിനായുള്ള നെട്ടോട്ടത്തിലായിരുന്നു. ഇതിനായി തൊടുപുഴ താലൂക്ക് ഓഫീസിലും ഇടുക്കി കളക്ടറേറ്റിലുമൊക്കെ നിരവധി പ്രാവശ്യം പോയി. മലയോര മേഖലയായതിനാല്‍ യാത്രാക്ലേശം ഏറെയുള്ള പ്രദേശമാണ് ഉപ്പുകുന്ന്. പട്ടയത്തിനുള്ള അപേക്ഷയുമായി ഓരോപ്രാവശ്യം പോകുമ്പോഴും അത് ഒരു ദിവസം മുഴുവനെടുക്കുന്ന യാത്രയാണ്. ഏറെ കഷ്ടപ്പെട്ട് നടത്തുന്ന ഓരോ ശ്രമത്തിനൊടുവിലും നിരാശയായിരുന്നു ഫലം. പട്ടയമില്ലാത്തതിനാല്‍ സ്വന്തമായുള്ള ഭൂമിയില്‍ ഒരു വീട് നിര്‍മ്മിക്കാന്‍ ബാങ്കില്‍ നിന്നും മറ്റും ധന സഹായം തേടാന്‍ പോലും പറ്റാത്ത അവസ്ഥ. ഈയടുത്ത കാലത്ത് കൈവശാവകാശ രേഖ കിട്ടിയതോടെയാണ് ഒരു പരിധി വരെയെങ്കിലും ഈ പ്രശ്‌നത്തിന് പരിഹാരമായത്. കുറഞ്ഞ അളവില്‍ ഭൂമിയുള്ള കുടുംബങ്ങളില്‍ ഉള്ളവര്‍ തൊടുപുഴ ഉള്‍പ്പെടെ ദൂരെ സ്ഥലങ്ങളില്‍ വിവിധ ജോലികള്‍ക്ക് പോയി അന്നന്നത്തെ വരുമാനം കണ്ടെത്തിയാണ് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്. ഇതിനിടയില്‍ വേണം പട്ടയത്തിനുള്ള അപേക്ഷയുമായി ഓഫീസുകള്‍ കയറിയിറങ്ങേണ്ടത്. എങ്കിലും പട്ടയത്തിനായുള്ള ശ്രമം തുടര്‍ന്ന് കൊണ്ടേയിരുന്നു. 32 വര്‍ഷങ്ങള്‍ പട്ടയ അപേക്ഷയുമായി വിവിധ ഓഫീസുകള്‍ കയറിയിറങ്ങി. ഒരിക്കലും പട്ടയം കിട്ടാതിരിക്കുമോയെന്ന് പോലും ശങ്കിച്ചിരുന്നതായി മേരി പറയുന്നു. ഏറ്റവുമൊടുവിലാണ് രണ്ട് വര്‍ഷം മുമ്പ് കരിമണ്ണൂര്‍ ഭൂമി പതിവ് ഓഫീസില്‍ അപേക്ഷ നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി ഇപ്പോള്‍ മേരിക്കും പട്ടയം കിട്ടിയത്. 32 വര്‍ഷം ശ്രമിച്ചിട്ടും നടക്കാത്ത കാര്യം രണ്ട് വര്‍ഷം കൊണ്ട് യാഥാര്‍ഥ്യമാക്കിയ സംസ്ഥാന സര്‍ക്കാരിനോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്ന് മേരിയും കുടുംബവും പറഞ്ഞു.

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.