All Categories

Uploaded at 2 weeks ago | Date: 13/11/2021 20:17:37

വണ്ടിപ്പെരിയാർ: ഉൾക്കാഴ്ചയുടെ കരുത്തിൽ " ഉജ്ജല നായി" ആകാശ്. സാമൂഹ്യക്ഷേമ വകുപ്പും, ശിശുക്ഷേമ വകുപ്പും നടത്തിയ ഉജ്ജല ബാല്യം പദ്ധതിയുടെ ഭാഗമായി നടന്ന മത്സരത്തിൽ ഒന്നാമനായി ആകാശ്. എഴുപതു ശതമാനം കാഴ്ച്ച വൈകല്യമുള്ള കുട്ടിയാണ് ആകാശ്. പന്ദ്രണ്ട് മുതൽ പതിനെട്ടു വയസു വരെ പ്രായമുള്ളവർക്ക് വേണ്ടിയുള്ളവരുടെ വിഭാഗത്തിൽ മോണോ ആക്ട്, പേപ്പർക്രാഫ്റ്റ് എന്നീ മത്സരങ്ങളിലാണ് ആകാശ് തൻ്റെ കഴിവ് തെളിയിച്ചത്. സർട്ടിഫിക്കറ്റും ,ഇരുപത്തിയ്യായിരം രുപയുടെക്യാഷ് അവാർഡും ലഭിക്കുമെന്ന സന്തോഷത്തിലാണ് പതിമൂന്ന്കാരനായ ഈ കൊച്ചു മിടുക്കൻ. വണ്ടിപ്പെരിയാർ നെല്ലിമല എസ്റ്റേറ്റിൽ അർപ്പുത കുമാറിൻ്റെയും എലിസബത്തിൻ്റെയും രണ്ട് മക്കളിൽ മൂത്തമകനാണ് ആകാശ്. ഇരുവർക്കും കാഴ്ച്ച വൈകല്യമുണ്ട്. തോട്ടത്തിൽ തേയില നുള്ളുന്ന ജോലിയാണ് എലിസബത്തിന്. കൂലിപ്പണിക്കാരനാണ് അച്ചൻ അർപുതകുമാർ.
കാഞ്ഞിരപ്പള്ളി,കാളകെട്ടി അസീസി സ്കൂൾ ഫോർ ബ്ലൈൻഡിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ആകാശ്.സഹോദരൻ ആദർശിനും കാഴ്ച്ചയ്ക്ക് പ്രശ്നങ്ങളുണ്ട്. ആദർശ് ഇതേ സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്നു.
പഠിക്കാൻ സഹോദരന് മൊബൈൽ ഫോൺ ഇല്ലാത്തതും മാതാപിതാക്കളുടെ കഷ്ടപ്പാടും ആകാശിൻ്റെ ദുഖങ്ങളാണ്. പഠിച്ചു മിടുക്കനായി നല്ല നിലയിൽ ജോലി വാങ്ങി മാതാപിതാക്കൾക്കും സഹോദരനും തുണയാകണമെന്നാണ് ആകാശിൻ്റെ ആഗ്രഹം. തനിക്ക് തേടിയെത്തിയ ഈ അംഗീകരത്തിന് പിന്നിൽ സിസ്റ്റർ ചൈതന്യ ഉൾപ്പെടെയുള്ള അധ്യാപകരുടെ പ്രോത്സാഹനവും പിന്തുണയുമാണന്ന് ആകാശ് പറയുന്നു.

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.