All Categories

Uploaded at 2 months ago | Date: 01/03/2022 21:34:22

കീവ്: യുക്രെയ്നിലെ രണ്ടാമത്തെ പ്രധാന നഗരമായ ഖര്‍ക്കീവിലെ ഒരു ഭരണകാര്യാലയം റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ തകരുന്നതിന്‍റെ വീഡിയോ യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം ട്വിറ്ററില്‍ പങ്കുവെച്ചു. റ‍ഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിനു പിന്നാലെ വിവിധ മേഖലകളില്‍നിന്ന് കടുത്ത ഉപരോധങ്ങളും ബഹിഷ്‌കരണവുമാണ് റഷ്യയ്ക്ക് നേരിടേണ്ടി വരുന്നത്

ഇപ്പോള്‍, യുക്രൈനിലെ പാര്‍പ്പിടസമുച്ചയങ്ങളെയും ഭരണകാര്യാലയങ്ങളെയും ഉന്നംവെച്ചാണ് റഷ്യ ആക്രമണം നടത്തുന്നത്. പ്രധാനനഗരങ്ങളായ കീവിനെയും ഖര്‍ക്കീവിനെയും ലക്ഷ്യമാക്കിയാണ് റഷ്യ ഇപ്പോള്‍ ആക്രമണം നടത്തുന്നത്.

അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളെല്ലാം ലംഘിച്ചാണ് റഷ്യ യുദ്ധം ചെയ്യുന്നത്. സാധാരണക്കാരെ വധിക്കുന്നത്, സൈനികേതര വസ്തുവകകള്‍ നശിപ്പിക്കുന്നത് തുടങ്ങിയവയെല്ലാം നിയമ ലംഘനങ്ങളാണ്. പ്രധാനമായും വന്‍നഗരങ്ങളെയാണ് റഷ്യ ലക്ഷ്യം വച്ചിരിക്കുന്നത്.

 

അവര്‍ ഇപ്പോള്‍ അവിടേക്ക് മിസൈലുകള്‍ തൊടുക്കുന്ന കാഴ്ച ഏവരേയും നടുക്കുന്നതാണ്. ഖര്‍ക്കീവിലെ ഭരണകാര്യാലയത്തിനു നേര്‍ക്കുള്ള റഷ്യന്‍ മിസൈല്‍ ആക്രമണത്തിന്‍റെ വീഡിയോ പങ്കുവെച്ച് യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.

gulf

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.