വാഷിങ്ടന്‍: അതിര്‍ത്തിയില്‍ നിന്ന് റഷ്യന്‍ സേനാപിന്മാറ്റം സംബന്ധിച്ച ആരോപണ, പ്രത്യാരോപണങ്ങള്‍ക്കിടെ കിഴക്കന്‍ യുക്രെയ്നിലെ വിമത നിയന്ത്രണത്തിലുള്ള ഡോണ്ബസില് ഷെല്ലാക്രമണം. വിമതരെ പിന്തുണയ്ക്കുന്ന റഷ്യന്‍ സേനയുടെ ആക്രമണത്തില്‍ ഒരു കിന്റർഗാര്ട്ടന് തകര്‍ന്നതായി യുക്രെയ്നും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് യുക്രെയ്ന് സേന ആക്രമിച്ചതായി വിമതരും കുറ്റപ്പെടുത്തി
.റഷ്യ വിമത മേഖലയിലെ സംഘര്‍ഷത്തിന്റെ പേരില്‍ പ്രകോപനമുണ്ടാക്കി യുദ്ധത്തിലേക്കു വഴിതുറക്കാനുള്ള റഷ്യയുടെ തന്ത്രമാണിതെന്ന് യുക്രെയ്ന് ആരോപിച്ചു
.യുദ്ധം ആസന്നമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് ആവര്‍ത്തിച്ചു. ഇന്നലെ മ്യൂണിക് സുരക്ഷാ സമ്മേളനത്തിനു തിരിക്കാനിരുന്ന സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനോട് യാത്ര മാറ്റിവയ്ക്കാനും യുഎന്‍ രക്ഷാസമിതി യോഗത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കാനും ബൈഡന് ആവശ്യപ്പെട്ടു
gulf
SHARE THIS ARTICLE