കീവ്: റഷ്യന്‍ സേനയുടെ 800 സൈനികരെ വധിച്ചെന്ന അവകാശവാദവുമായി യുക്രെയ്ന്. ഇതുവരെ റഷ്യയുടെ 800 സൈനികരെ വധിച്ചെന്നും റഷ്യയുടെ 30 ടാങ്കുകളും 7 വിമാനങ്ങളും ആറ് ഹെലികോപ്റ്ററുകളും ഒരു യുദ്ധവിമാനം തകര്‍ത്തെന്നും യുക്രെയ്ന് അവകാശപ്പെട്ടു. എന്നാല്‍ ഈ പ്രസ്താവനയോട് റഷ്യ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
അതേസമയം, റഷ്യ ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് യുക്രെയ്ന് പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കി ആവശ്യപ്പെട്ടു. ചര്‍ച്ചകള്‍ വേഗം ആരംഭിച്ചാല്‍ നാശനഷ്ടം അത്രെയും കുറയുമെന്നും ആക്രമണം അവസാനിപ്പിക്കുന്നത് വരെ പ്രതിരോധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യം വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
gulf
SHARE THIS ARTICLE