ജനീവ: മാനുഷികതയോര്‍ത്ത് റഷ്യന്‍ സൈന്യത്തോട് പിന്മാറാന് പറയണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനോട് അപേക്ഷിച്ച് യുഎന്‍. യുക്രൈനില്‍ നിന്ന് സൈന്യത്തെ തിരിച്ച് വിളിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. യുഎന്‍ രക്ഷാസമിതി അടിയന്തര യോഗത്തിന് ശേഷമാണ് ഗുട്ടെറസിന്റെ പ്രതികരണം.
റഷ്യ ഉക്രെയ്നിനെ ആക്രമിക്കുമെന്ന കിംവദന്തികള്‍ താന്‍ ഒരിക്കലും വിശ്വസിച്ചിരുന്നില്ലെന്നും ഗുരുതരമായ ഒന്നും സംഭവിക്കില്ലെന്ന് ഉറച്ചുവിശ്വസിച്ചിരുന്നതായും ഗുട്ടെറസ് പറഞ്ഞു. 'പക്ഷേ എനിക്ക് തെറ്റുപറ്റി. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നാണ് പറയുന്നത്, ഉക്രൈനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണം.സമാധാനം നല്‍കുക, ഒരവസരം കൂടി. നിരവധി പേര് ഇതിനോടകം മരണപ്പെട്ടുകഴിഞ്ഞു'. അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
gulf
SHARE THIS ARTICLE