ജിമ്മുകൾ ഓഗസ്റ്റ് അഞ്ച് മുതൽ തുറക്കുന്നു : മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രംtimely news image

ന്യൂഡൽഹി:  ഓഗസ്റ്റ് അഞ്ചുമുതൽ യോഗ കേന്ദ്രങ്ങളും ജിമ്മുകളും തുറക്കുന്നതിന്റെ മാർഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. കണ്ടെയ്ൻമന്റെ സോണുകളിൽ പ്രവർത്തന അനുമതി ഇല്ല 65 വയസിന് മുകളിലുള്ളവർ, മറ്റു അസുഖബാധിതർ, ഗർഭിണികൾ, 10 വയസിൽ താഴെയുള്ള കുട്ടികൾ എന്നിവരെ അടച്ചിട്ട സ്ഥലങ്ങളിലെ ജിമ്മുകളിൽ പ്രവേശിപ്പിക്കാൻ പാടില്ല.  വ്യക്തികൾ തമ്മിൽ ആറടി സാമൂഹിക അകലം പാലിക്കണം. മാസ്‌ക് നിർബന്ധമായും ധരിക്കണം. കട്ടികൂടിയതോ, എൻ 95 തുടങ്ങിയ മാസ്‌കുകൾ ധരിക്കുന്നതോ വ്യായാമത്തിനിടയിൽ ശ്വാസതടസത്തിനിടയാക്കും, അതിനാൽ ഒരു പാളി മാത്രമുള്ള മുഖാവരണം ധരിക്കാം. ഇടക്കിടെ കൈകൾ സാനിറ്റൈസർ/സോപ്പ് എന്നിവ ഉപയോഗിച്ച് വൃത്തിയാക്കാൻ നിർദേശം നൽകണം. കൊവിഡ് മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കുകയും ഉപയോഗശേഷം ടിഷ്യൂ, തൂവാല തുടങ്ങിയ കൃത്യമായി ഒഴിവാക്കുകയും വേണം. എന്തെങ്കിലും രോഗലക്ഷണമുള്ളവർ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ അറിയിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.Kerala

Gulf


National

International