തി​രി​ച്ചു​വ​രും, തി​രി​ച്ച​ടി കൊ​വി​ഡിന്‍റേത്: നി​ര്‍മല സീ​താ​രാ​മ​ന്‍timely news image

ന്യൂ​ഡ​ല്‍ഹി : രാ​ജ്യം ഇ​പ്പോ​ള്‍ സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്  "V' ഷേ​പ്പി​ലു​ള്ള സാ​മ്പ​ത്തി​ക തി​രി​ച്ചു​വ​ര​വി​നാ​ണെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍മ്മ​ല സീ​താ​രാ​മ​ന്‍. രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക രം​ഗ​ത്ത് 23.9 ശ​ത​മാ​നം ഇ​ടി​വ് സം​ഭ​വി​ച്ച ജൂ​ണ്‍  പാ​ദ​ത്തി​ലെ കാ​ര്യം വി​ശ​ദീ​ക​രി​ച്ച മ​ന്ത്രി, രാ​ജ്യ​ത്ത് ന​ട​പ്പി​ലാ​ക്കി​യ ശ​ക്ത​മാ​യ ലോ​ക്ക്ഡൗ​ണ്‍ കാ​ര​ണ​മാ​ണ് ഇ​ത് സം​ഭ​വി​ച്ച​തെ​ന്ന് ചൂ​ണ്ടി​കാ​ണി​ച്ചു.     കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന് ശേ​ഷ​മു​ള്ള പാ​ദ​ത്തി​ല്‍ സാ​മ്പ​ത്തി​ക രം​ഗ​ത്ത് ഏ​റ്റ​വും ഇ​ടി​വ് സം​ഭ​വി​ച്ച രാ​ജ്യ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് ഇ​ന്ത്യ. ഏ​പ്രി​ല്‍ മു​ത​ല്‍ ജൂ​ണ്‍ പാ​ദ​ത്തി​ലെ സാ​മ്പ​ത്തി​ക രം​ഗ​ത്തെ ഇ​ടി​വ് നാം ​കൊ​റോ​ണ വൈ​റ​സി​നെ നി​യ​ന്ത്രി​ക്കാ​ന്‍ ന​ട​പ്പി​ലാ​ക്കി​യ ശ​ക്ത​മാ​യ ലോ​ക്ക്ഡൗ​ണി​ന്‍റെ ഫ​ല​മാ​ണ്. ഇ​ന്ത്യ​യാ​ണ് ലോ​ക​ത്ത് ത​ന്നെ ഏ​റ്റ​വും ശ​ക്ത​മാ​യ ലോ​ക്ക്ഡൗ​ണ്‍ ന​ട​പ്പി​ലാ​ക്കി​യ​ത് എ​ന്നാ​ണ് ധ​ന​മ​ന്ത്രി ഓ​ഗ​സ്റ്റി​ലെ മാ​സാ​ന്ത്യ സാ​മ്പ​ത്തി​ക അ​വ​ലോ​ക​ന​ത്തി​ല്‍ പ​റ​യു​ന്ന​ത്.     അ​മെ​രി​ക്ക​യി​ല്‍ 9.1, യു​കെ​യി​ലും ഫ്രാ​ന്‍സി​ലും 21.7 ഉം, 18.9​ഉം, സ്പെ​യി​ന്‍, ഇ​റ്റ​ലി, ജ​ര്‍മ്മ​നി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ യ​ഥാ​ക്ര​മം 22.1, 17.7,11.3 എ​ന്നി​ങ്ങ​നെ​യു​മാ​ണ് ഏ​പ്രി​ല്‍-​ജൂ​ണ്‍ പാ​ദ​ത്തി​ല്‍ സാ​മ്പ​ത്തി​ക രം​ഗ​ത്തു​ണ്ടാ​യ ഇ​ടി​വ്. യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ രാ​ജ്യ​ങ്ങ​ളു​ടെ ഇ​ടി​വി​ന്‍റെ ശ​രാ​ശ​രി 15 ശ​ത​മാ​ന​മാ​ണ്. ജ​പ്പാ​നി​ല്‍ ഇ​ത് 9.9 ശ​ത​മാ​ന​മാ​ണ്.     ഇ​താ​ണ് ഇ​ന്ത്യ​യി​ല്‍ എ​ത്തു​മ്പോ​ള്‍ 23.9 ശ​ത​മാ​നം ഇ​ടി​വാ​യി മാ​റു​ന്ന​ത്. എ​ന്നാ​ല്‍ ലോ​ക്ക്ഡൗ​ണ്‍ ശ​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കി​യ​തി​നാ​ല്‍ കൊ​റോ​ണ വൈ​റ​സ് മൂ​ല​മു​ള്ള രാ​ജ്യ​ത്തെ മ​ര​ണ​നി​ര​ക്ക് കു​റ​വാ​ണെ​ന്ന് റി​പ്പോ​ര്‍ട്ട് പ​റ​യു​ന്നു. ഓ​ഗ​സ്റ്റ് 31ലെ ​ക​ണ​ക്ക് പ്ര​കാ​രം ഇ​ന്ത്യ​യി​ലെ കൊ​വി​ഡ് മ​ര​ണ നി​ര​ക്ക് 1.78 ശ​ത​മാ​ന​മാ​ണ്. ഓ​ഗ​സ്റ്റി​ലെ മാ​സാ​ന്ത്യ സാ​മ്പ​ത്തി​ക അ​വ​ലോ​ക​ന പ്ര​കാ​രം ഇ​ന്ത്യ "V' ഷേ​പ്പി​ലു​ള്ള സാ​മ്പ​ത്തി​ക തി​രി​ച്ചു​വ​ര​വ് ന​ട​ത്തു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഇ​തി​നു​ള്ള നി​ര​വ​ധി സൂ​ച​ക​ങ്ങ​ള്‍ ഇ​ന്ത്യ​ന്‍ സാ​മ്പ​ത്തി​ക രം​ഗം കാ​ണി​ക്കു​ന്നു​വെ​ന്നാ​ണ്  ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ റി​പ്പോ​ര്‍ട്ട് പ​റ​യു​ന്ന​ത്.     വാ​ഹ​ന വി​ല്‍പ്പ​ന, ട്രാ​ക്റ്റ​ര്‍ വി​ല്‍പ്പ​ന, വ​ള​ങ്ങ​ളു​ടെ വി​ല്‍പ്പ​ന, റെ​യി​ല്‍വേ​യു​ടെ ച​ര​ക്ക് ഗ​താ​ഗ​തം, ഉ​രു​ക്ക് വി​ല്‍പ്പ​ന​യും ഉ​ത്പാ​ദ​ന​വും, സി​മ​ന്‍റ് ഉ​ത്പാ​ദ​നം, വൈ​ദ്യു​തി ഉ​പ​യോ​ഗം, ഇ-​വേ ബി​ല്ലു​ക​ള്‍, ജി​എ​സ്ടി വ​രു​മാ​നം, ടോ​ള്‍ പി​രി​വ്, റീ​ട്ടെ​യി​ല്‍ പ​ണ​മി​ട​പാ​ടു​ക​ള്‍, പ്ര​ധാ​ന വ്യ​വ​സാ​യ​ങ്ങ​ളു​ടെ പ്ര​ക​ട​നം, മൂ​ല​ധ​ന​ത്തി​ന്‍റെ ഒ​ഴു​ക്ക്, ക​യ​റ്റു​മ​തി എ​ന്നീ ഘ​ട​ക​ങ്ങ​ളാ​ണ് സാ​മ്പ​ത്തി​ക വ​ള​ര്‍ച്ച​യു​ടെ സൂ​ച​ന​ക​ള്‍ ന​ല്‍കു​ന്ന​ത് എ​ന്നാ​ണ് റി​പ്പോ​ര്‍ട്ട് പ​റ​യു​ന്ന​ത്.Kerala

Gulf


National

International