രാജ്യത്തെ കൊവിഡ് സാഹചര്യം വളരെ മോശമായി കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയംtimely news image

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ കൊ​വി​ഡ് സാ​ഹ​ച​ര്യം ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച​ക​ളാ​യി മോ​ശം അ​വ​സ്ഥ‍​യി​ൽ​ നി​ന്ന് വ​ള​രെ മോ​ശ​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. വൈ​റ​സ് ഇ​പ്പോ​ഴും വ​ള​രെ സ​ജീ​വ​മാ​യി നി​ല​നി​ൽ​ക്കു​ക​യാ​ണ്. ന​മു​ക്ക് പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ക​രു​തു​മ്പോ​ൾ വീ​ണ്ടും കു​തി​ച്ചു​യ​രു​ക​യാ​ണെ​ന്ന് വാ​ക്സി​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ നാ​ഷ​ണ​ൽ എ​ക്സ്പേ​ർ​ട്ട് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​കെ പോ​ൾ പ​റ​ഞ്ഞു. നി​ല​വി​ലെ കൊവി​ഡ് വ്യാ​പ​ന​ത്തി​ൽ വ​ക​ഭേ​ദം വ​ന്ന വൈ​റ​സു​ക​ൾ​ക്ക് പ​ങ്കു​ണ്ടെ​ന്ന വാ​ർ​ത്ത അ​ദ്ദേ​ഹം നി​ഷേ​ധി​ക്കു​ക​യും ചെ​യ്തു. ആ​ളു​ക​ൾ മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. പ​ഞ്ചാ​ബ് വേ​ണ്ട​ത്ര പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക​യോ രോ​ഗി​ക​ളെ ശ​രി​യാ​യി ക്വാ​റ​ന്‍റൈ​നി​ലാ​ക്കു​ക​യോ ചെ​യ്യു​ന്നി​ല്ല. മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ല​വി​ൽ 3.37 ല​ക്ഷം കൊവി​ഡ് രോ​ഗി​ക​ളാ​ണു​ള്ള​ത്. പ​രി​ശോ​ധ​ന​യും ക്വാ​റ​ന്‍റൈ​ൻ ചെ​യ്യ​ലും ക​ർ​ണാ​ട​ക മെ​ച്ച​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ടെ​ന്നും വി.​കെ പോ​ൾ ചൂ​ണ്ടി​ക്കാ​ട്ടി.Kerala

Gulf


National

International