ടി .സി .രാജു തരണിയിൽ സി .ഓ .എം .എ .പ്രസിഡന്റ്timely news image

  കൊച്ചി :കേരളത്തിലെ പരമ്പരാഗതമായ വ്യവസായമാണ് എണ്ണയാട്ട് വ്യവസായം. പക്ഷെ ഇപ്പോഴും പല കാരണങ്ങൾ കൊണ്ട് ഈ മേഖല വളരെ പ്രതിസന്ധിയിലാണ്. പ്രധാനമായും കേരാഫെഡിന്റെ മാർക്കറ്റാണ് ഈ മേഖലയെ തളർത്തുന്നത്. ഒരു ദിവസം കൊപ്രയ്ക്ക് 4 രൂപ വരെ കൂട്ടുകയും, പിറ്റേ ദിവസം അതുപോലെ തന്നെ കുറയ്ക്കുകയും പതിവാണ്. ഇത് വൻകിട കൊപ്ര ലോബിക്ക് വേണ്ടി കേരഫെഡിലെ ഉദ്യോഗസ്ഥർ ഒത്തുകളിക്കുന്നതായാണ് മനസിലാകുന്നത്. ഇതുമൂലം സാദാരണ മില്ലുകാർക്ക് ഈ മേഖലയിൽ പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടാണ്. കൊപ്ര വില കൂട്ടുകയും എണ്ണവില അതിനനുസരിച്ചു ഉയരാതിരിക്കുന്നതും ഒരു പ്രധാനകാരണമാണ്.  സർക്കാരിന്റെ കിറ്റിൽ കേരളത്തിലെ സാധാരണമില്ലുകൾ ഉത്പാദിപ്പിക്കുന്ന എണ്ണ ഉൾപ്പെടുത്തിയാൽ ഈ മേഖലയ്ക്ക് അതൊരു പുത്തൻ ഉണർവാകും.  അതുപോലെ തന്നെ ബ്ലെൻഡഡ്‌ ഓയിൽ, റിഫൈൻഡ് ഓയിൽ, ടെസ്റ്റ ഓയിൽ മുതലായവ കോക്കനട്ട് ഓയിൽ എന്നീ തെറ്റിദ്ധരിപ്പിക്കുന്ന വിധം മാർക്കറ്റിൽ വിറ്റഴികുന്നു. ഈ മേഖലയിലെ പ്രതിസന്ധി ഒഴിവാക്കാൻ വേണ്ട നടപടികൾ എത്രയും വേഗം കൈകൊള്ളണമെന്ന്   സി .ഓ .എം .എ ,പ്രസിഡന്റ്‌  ടി .സി .രാജു തരണിയിൽ ആവശ്യപ്പെട്ടു.  ജ്യൂ ടൗണിലുള്ള കൊച്ചിൻ ഓയിൽ മർച്ചന്‍റ്സ് അസോസിയേഷന്‍റെ ഓഫീസിൽ വച്ച് വൈസ് പ്രസിഡന്‍റ് സിബി തോമസിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഇന്ത്യയിലെ വെളിച്ചെണ്ണ മില്ലുടമകളുടെ സംഘടനയായ, സി .ഓ. എം. എ (Cochin Oil Merchants Association) ന്‍റെ പുതിയ പ്രസിഡന്‍റയി ടി .സി .രാജു തരണിയിലിനെ തിരഞ്ഞെടുത്തു.ചെറുകിട ഓയിൽ മില്ല് രംഗത്ത് നിന്ന് ഒരാൾ ആദ്യമായാണ് സി .ഓ. എം. എ യുടെ പ്രസിഡന്‍റാകുന്നത്.തയോഗത്തിൽ പ്രസിഡന്‍റ് രാജു തരണിയിലിനെ അനുമോദിച്ചുകൊണ്ട് മുൻ പ്രസിഡന്‍റ്മാരായ പ്രകാശ് റാവു, തലത്ത് മുഹമ്മദ്‌, എം .ജെ .കുര്യാക്കോസ് എന്നിവർ സംസാരിച്ചു. ഡയറക്ടർമാരായ രാജേഷ് സ്വാഗതവും സിബി തോമസ് നന്ദിയും പറഞ്ഞു. Kerala

Gulf


National

International