പ്രതിദിന മരണനിരക്ക് 2000ന് മുകളിലേക്ക് ഉയരാന്‍ സാധ്യത; ജൂണ്‍ ആദ്യവാരത്തോടെ എട്ട് സംസ്ഥാനങ്ങളില്‍ കൊവിഡ് രൂക്ഷമാകുംtimely news image

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം അടുത്ത രണ്ട് മാസത്തോടെ ശക്തപ്പെടുമെന്ന് ഇന്ത്യാ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളുടെ ലാന്‍സെറ്റ് കോവിഡ് കമ്മീഷന്‍ റിപ്പോര്‍ട്ട്. രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ ജൂണ്‍ ആദ്യവാരത്തോടെ കൊവിഡ് വ്യാപനം രൂക്ഷമാകുമെന്നും പ്രതിദിന കൊവിഡ് മരണങ്ങള്‍ 2320 വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, കര്‍ണാടക, ഡല്‍ഹി, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് രണ്ടാം തരംഗത്തില്‍ രൂക്ഷമായ വ്യപനം നേരിടാന്‍ പോകുന്നത്. പ്രതിദിന കോവിഡ് മരണങ്ങള്‍ 1,750 മുതല്‍ 2,320 വരെ ഉയരാന്‍ സാധ്യതയുണ്ട്. നിലവില്‍ രണ്ട് ലക്ഷത്തിന് മുകളില്‍ പുതിയ രോഗികളും ആയിരത്തിന് മുകളില്‍ മരണങ്ങളുമാണ് പ്രതിദിനം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ 11,794 മായിരുന്ന കൊവിഡ് രോഗികളുടെ എണ്ണം ഏപ്രില്‍ ആരംഭത്തോടെ 152,565 ആയി ഉയര്‍ന്നു. സമാനമായി മരണനിരക്കിലും വര്‍ദ്ധനവുണ്ട്. ഫെബ്രുവരിയില്‍ 116 ആയിരുന്ന പ്രതിദിന മരണ നിരക്ക് ഏപ്രിലോടെ 838 ആയാണ് ഉയര്‍ന്നിരിക്കുന്നത്. കൊവിഡ് രണ്ടാം തരംഗത്തില്‍ കേവലം 40 -ല്‍ താഴെ ദിവസങ്ങള്‍ കൊണ്ടാണ് പ്രതിദിന രോഗികളുടെ എണ്ണം 80,000 കടന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഒന്നാം തരംഗം ശക്തമായിരുന്ന കഴിഞ്ഞ ഓഗസ്റ്റ് – സെപ്തംബര്‍ മാസങ്ങളില്‍ പോലും 83 ദിവസങ്ങള്‍ കൊണ്ടാണ് ഇത്രയും വ്യാപനമുണ്ടായതെന്നതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. രോഗം സ്ഥിരീകരിക്കുന്നവരില്‍ പലരും രോഗലക്ഷണമില്ലത്തവരോ, നേരിയ ലക്ഷണങ്ങള്‍ മാത്രമുള്ളവരോ ആണെന്നതും ശ്രദ്ധേയമാണ്. കൊവിഡ് രണ്ടാം തരംഗത്തിന്റെ പ്രധാന കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന റിപ്പോര്‍ട്ട് രോഗ വ്യാപനം കുറയ്ക്കാന്‍ സഹായിക്കുന്ന നടപടികളും ശുപാര്‍ശ ചെയ്യുന്നു. മുന്‍ഗണനാ പ്രകാരം എല്ലാവര്‍ക്കും വാക്‌സിനേഷന്‍ ഉറപ്പുവരുത്തണമെന്നും മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കപ്പെടണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. അടുത്ത രണ്ട് മാസത്തേക്ക് പത്തുപേരില്‍ കൂടുതലുള്ള ഒത്തുചേരലുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.Kerala

Gulf


National

International