കുടയുടെ ലോകത്തെ മുടിചൂടാ മന്നൻtimely news image

ഓരോ സ്കൂൾ വർഷവും തുടങ്ങുന്നത് മഴയോടെയാണ് .മഴയോടൊപ്പമുള്ള ഇടിവെട്ടു പരസ്യങ്ങളിൽ മുന്നിൽ എന്നും പോപ്പി തന്നെയായിരുന്നു. എന്നാൽ പോപ്പിക്കു മുമ്പുതന്നെ റേഡിയോയിൽ വാണിജ്യ പ്രക്ഷേപണ കേന്ദ്രത്തിൽ നിന്നുള്ള പരസ്യങ്ങളിൽ സെൻ്റ്  ജോർജ്കുട വ്യവസായ മേഖലയിലെ തന്നെ ഒരു 'കുടമാറ്റ' മായിരുന്നു. സെന്റ് ജോർജ് ബേബി എന്ന ടി.വി.സ്കറിയ. കേരളത്തിലെ കുട വ്യവസായത്തെ അതിൻ്റെ ഉത്തുംഗശ്രേണിയിലെത്തിച്ച കഠിനാധ്വാനിയായ വ്യവസായി ആയിരുന്നു. സെന്റ് ജോർജ് കുടക്കമ്പനിയെ പടുത്തുയർത്തുന്നതിനു മുമ്പ് കാസിം കരിം സേട്ടിൻ്റെ കുടനിർമാണ കമ്പനിയിൽ ജോലിക്കാരനായ കുടവാവച്ചൻ എന്ന തയ്യിൽ ഏബ്രഹാം വർഗീസില്‍നിന്നാണ് അതിൻ്റെ തുടക്കം. വാവച്ചനാണ് 1954ൽ സ്വന്തമായി സെന്റ് ജോർജ് കുടക്കമ്പനി തുടങ്ങിയത്. ആലപ്പുഴ ടൗണിൽ വാടകക്കെട്ടിടത്തിൽ ഏതാനും ജോലിക്കാരുമായി തുടങ്ങിയ സെന്റ് ജോർജ് കുട ആദ്യവർഷം 500 ഡസനാണ് വിറ്റുപോയത്. 41 വർഷങ്ങൾക്ക് ശേഷം വേറൊരു ഓഗസ്‌റ്റ് മാസം സെന്റ് ജോർജ് ബ്രാൻഡ്‌ അവസാനിക്കുമ്പോൾ വാർഷികവിൽപന ഒരുലക്ഷം ഡസനായിരുന്നു. സെന്റ് ജോർജിൻ്റെ പാരമ്പര്യത്തിൽ പിന്നീട് രണ്ടു ബ്രാൻഡുകൾ ഉണ്ടായി. പോപ്പിയും ജോൺസും.  ഇന്ത്യയിലെ ഏറ്റവും വലിയ കുടനിർമാണ സംരംഭത്തിൻ്റെ കുലപതിയെന്നു വിശേഷിപ്പിക്കാവുന്ന വ്യക്തിത്വമാണ് സെന്റ് ജോർജ് ബേബിയെന്ന ടി.വി.സ്‌കറിയ. കുടവാവച്ചന്റെ രണ്ടാമത്തെ മകൻ ബേബിയാണ്.‘ഇന്നും എനിക്ക് സ്വന്തമായി കുടയുണ്ടാക്കാൻ കഴിയും’ പണിശാലയിലെ ജോലിക്കാരോടൊപ്പമിരുന്ന് അവരോട് മൽസരിച്ച് കുടയുണ്ടാക്കിയിരുന്ന ഒരു ചെറുപ്പകാലത്തെ സാക്ഷി നിർത്തി ബേബി പറയുമായിരുന്നു.ആ സൂഷ്മദൃഷ്ടിയും കരുതലുമാണ് പിൽക്കാലത്ത് പോപ്പിയെ വലിയ ബ്രാൻഡാക്കി വളർത്തിയ മകൻ ഡേവിസിന് കൈമുതലായത്. തൻ്റെ സങ്കല്പൾക്കും സ്വപ്നങ്ങൾക്കും മേലെ കുട പിടിച്ചു നടന്നതുകൊണ്ടാണ് ,കുട എന്ന വ്യവസായ സാമ്രാജ്യം ടി.വി.സ്കറിയയ്ക്ക് പടുത്തുയർത്താനായത്. ഇദ്ദേഹത്തിൻ്റെ കാഴ്ച്ചപ്പാടിൻ്റെ വിസ്തൃതിയാണ് കറുത്ത ശീലയിൽ നിന്ന് നിറക്കൂട്ടുകളുടെ ആകാശവിതാനം തുറന്നിടാൻ കുട വ്യവസായത്തിനു കഴിഞ്ഞത്. ആ പാരമ്പര്യത്തിൻ്റെ പിൻബലത്തിലാണ് ഇന്ന് 150 ൽപരം തരത്തിലുള്ള കുടകൾ പോപ്പി വിപണിയിലിറക്കുന്നത് കാൽ നൂറ്റാണ്ടിലേറെയായി കേരളത്തിൻ്റെ കുട വ്യവസായത്തിലെ ആദ്യ പേരുകളിൽ ഒന്നാണ് പോപ്പി. ടി വി സ്‌കറിയയുടെ പ്രയത്‌ന ഫലമായാണ് പോപ്പി മലയാളികള്‍ക്ക് മറക്കാന്‍ കഴിയാത്ത പേരായി മാറിയത്. സ്‌കൂള്‍ തുറക്കുമ്പോള്‍ നിര്‍ബന്ധമായും കൈയിലിരിക്കേണ്ട ഒന്നായി കുടയെ മാറ്റുന്നതിനൊപ്പം അതു പോപ്പി കുട തന്നെയാകണമെന്ന ചിന്തയിലേക്കും മലയാളികള്‍ മാറിയത് ടി വി സ്‌കറിയയുടെ നേട്ടങ്ങളിലൊന്നാണ്.  കുടയുടെ പരസ്യത്തിനായി കമ്പനിയിറക്കിയ 'മഴ മഴ, കുട കുട, മഴ വന്നാല്‍ പോപ്പി കുട' എന്ന പാട്ടു പോലും ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞും മലയാളികളുടെ മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ലKerala

Gulf


National

International