ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യുഎഇയിലും വിലക്ക്timely news image

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യുഎഇയിലും വിലക്ക്. ശനിയാഴ്ച മുതല്‍ 10 ദിവസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. എമിറേറ്റ്‌സും ഹ്ലൈ ദുബായിയും ഇക്കാര്യം ട്രാവല്‍ ഏജന്‍സികളെ അറിയിച്ചു. നേരത്തെ ഒമാനും ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തിയിരുന്നു. ഏപ്രില്‍ 24 വൈകിട്ട് ആറു മുതലാണ് ഒമാനിലെ വിലക്ക് പ്രാബല്യത്തില്‍ വരുന്നത്. ബുധനാഴ്ച ചേര്‍ന്ന സുപ്രീം കമ്മിറ്റി യാഗത്തിലാണു തീരുമാനം. സ്വദേശി പൗരന്‍മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അവരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്കു യാത്രാ വിലക്കില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കു മാളുകളിലും ഷോപ്പുകളിലും വിലക്ക് ഏര്‍പ്പെടുത്തി. റസ്റ്ററന്റുകളിലും കഫേകളിലും കോംപ്ലക്സുകളിലും 50 ശതമാനത്തില്‍ കൂടുതല്‍ ആളുകള്‍ പാടില്ല. സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകളുല്‍ 12ാം ക്ലാസ് ഒഴികെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചിരുന്നു.Kerala

Gulf


National

International