ഓക്‌സിജന്‍ വിതരണം തടസപ്പെടുത്തിയതാരാണ്, അയാളെ തൂക്കിക്കൊല്ലും’; ഇത് കൊവിഡ് രണ്ടാം തരംഗമല്ല, സുനാമിയെന്ന് ഡല്‍ഹി ഹൈക്കോടതിtimely news image

ന്യൂ ഡൽഹി: ഓക്സിജൻ വിതരണം തടസപ്പെടുത്തുന്നവരെ തൂക്കി കൊല്ലും എന്ന് പ്രഖ്യാപിച്ചു ഡൽഹി ഹൈക്കോടതി. കൊവിഡ് രോഗം ഗുരുതരമായി ബാധിച്ചിരിക്കുന്നവർക്കായുള്ള ഓക്സിജൻ ലഭ്യമല്ല എന്ന പരാതിയിൻ മേലാണ് ഡൽഹി ഹൈക്കോടതി ഇങ്ങനെ പറഞ്ഞത്. മഹാരാജ അഗ്രസെൻ ആശുപത്രിയാണ് ഓക്സിജൻ ക്ഷാമം ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നത്. കേന്ദ്ര-സംസ്ഥാന-തദ്ദേശ ഭരണകൂടത്തിന്റെ ഉദ്യോഗസ്ഥരിൽ ആരെങ്കിലും ഓക്സിജൻ വിതരണം തടസപ്പെടുത്തുകയാണെങ്കിൽ അവരെ തൂക്കി കൊല്ലും എന്നാണ് കോടതി പറഞ്ഞത്. ഓക്സിജൻ വിതരണത്തെ തടസ്സപ്പെടുത്തിയതിന്റെ ഒരു ഉദാഹരണം നൽകുകയാണെങ്കിൽ കോടതി ആ വ്യക്തിയെ തൂക്കിലേറ്റും. കോടതി ആരെയും ഒഴിവാക്കില്ലെന്നും ബെഞ്ച് കൂട്ടിച്ചേർത്തു. ജഡ്ജിമാരായ വിപിൻ സംഘി, രേഖ പാലി എന്നിവരടങ്ങിയ ബെഞ്ചാണ് പരാതി പരിഗണിച്ചത്. നിരവധി പരാതികളാണ് ഈ വിഷയത്തിൽ ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ളത്. രാജ്യമൊട്ടാകെ ഓക്സിജൻ ക്ഷാമം രൂക്ഷമായി തുടരവെയാണ് കോടതിയുടെ ഈ പരാമർശം. 480 മെട്രിക് ടൺ ഓക്സിജനാണു ഇന്ന് ഡൽഹിക്കാവശ്യമെന്നും അത് ലഭിച്ചില്ലെങ്കിൽ ആരോഗ്യ സംവിധാനമാകെ തകരുമെന്നും ദില്ലി സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. മെഡിക്കൽ ഓക്സിജന്റെ അഭാവം നിരവധി ആശുപത്രികളാണ് ഉന്നയിച്ചിട്ടുള്ളത്. മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡല്‍ഹിയിലെ ആശുപത്രിയില്‍ 20 കൊവിഡ് രോഗികളാണ് മരിച്ചത്. ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയിലാണ് രോഗബാധ രൂക്ഷമായ 20 രോഗികള്‍ മരിച്ചത്. ആശുപത്രിയില്‍ മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായിരുന്നെന്ന് ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഡികെ ബാലുജ പറഞ്ഞു.Kerala

Gulf


National

International