കൊവാക്സിൻ വില പ്രഖ്യാപിച്ചു; സംസ്ഥാനങ്ങൾക്ക് 600 രൂപ, സ്വകാര്യ ആശുപത്രികൾക്ക് 1200timely news image

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിന്‍റെ നിരക്ക് പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരുകൾക്ക് ഡോസിന് 600 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് ഡോസിന് 1200 രൂപ നിരക്കിലും വാക്സിൻ വിതരണം ചെയ്യുമെന്ന് ഭാരത് ബയോടെക് അറിയിച്ചു. രാജ്യത്തിന് പുറത്തേക്ക് കയറ്റുമതി ചെയ്യുമ്പോൾ ഡോസിന് 15-20 ഡോളർ വരെയാവും ഈടാക്കുക. ഈ നിരക്ക് പ്രാബല്യത്തിൽ വന്നാൽ ലോകത്ത് ഏറ്റയും ഉയർന്ന വിലക്ക് വാക്സിൻ വിൽക്കുന്ന സ്ഥാപനമാകും ഭാരത് ബയോടെക് എന്നാണ് റിപ്പോർട്ടുകൾ. രാജ്യത്ത് നിലവിൽ കൊവിഷീൽഡ്, കൊവാക്സിൻ എന്നിങ്ങനെ രണ്ട് വാക്സിനുകളാണ് ഉത്പാദിപ്പിക്കുന്നത്. ഐസിഎംആർ സഹകരണത്തോടെ ഭാരത് ബയോടെക്കാണ് കൊവാക്സിൻ ഉത്പാദിപ്പിക്കുന്നത്. പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് കൊവിഷീൽഡ് വാക്സിൻ രാജ്യത്ത് നിർമിക്കുന്നത്. കൊവിഷീൽഡ് വാക്സിൻ സംസ്ഥാന സർക്കാരുകൾക്ക് ഡോസിന് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപ നിരക്കിലും നൽകുമെന്ന് കഴിഞ്ഞ ദിവസം സെറം ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചിരുന്നു. കൊവിഷീൽഡ് കേന്ദ്രസർക്കാരിന് 150 രൂപ നിരക്കിലായിരുന്നു നൽകിയിരുന്നത്. മറ്റ് വാക്സിനുകളെ അപേക്ഷിച്ച് വിലക്കുറവിലാണ് കൊവിഷീൽഡ് പൊതുവിപണിയിൽ വിൽക്കുന്നതെന്ന് എന്നായിരുന്നു കമ്പനി സിഇഒ അദാർ പൂനാവാലയുടെ വിശദീകരണം. അതേസമയം കൊവിഷീൽഡ് വാക്സിന്‍റെ ഉയർന്ന വില സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതിനിടെയാണ് കേന്ദ്രസർക്കാരിന്‍റെ സഹകരണത്തോടെ ഇന്ത്യയിൽ വികസിപ്പിച്ച് നിർമിക്കുന്ന കൊവാക്സിന്‍റെ കൂടിയ നിരക്കും പ്രഖ്യാപിച്ചിരിക്കുന്നത്.Kerala

Gulf


National

International