150 ജില്ലകളില്‍ അടച്ചിടലിന് ശുപാര്‍ശ ചെയ്ത് കേന്ദ്രംtimely news image

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗബാധ ഗുരുതരമായ ജില്ലകളില്‍ ലോക്ഡൗണിന് ശുപാര്‍ശ ചെയ്ത് കേന്ദ്രസര്‍ക്കാര്‍. ടെസ്റ്റ് പോസിറ്റിവിറ്റി 15 ശതമാനം കടന്ന ജില്ലകള്‍ അടച്ചിടാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതനുസരിച്ച് 150 ജില്ലകളുടെ പട്ടിക കേന്ദ്രം തയ്യാറാക്കിയെന്നാണ് റിപ്പോര്‍ട്ട്. അവശ്യ സേവനങ്ങള്‍ക്ക് ഇളവുകള്‍ നല്‍കിയുള്ള ലോക്ക്ഡൗണിനായാണ് നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. ചൊവ്വാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നടപടികള്‍ ശുപാര്‍ശ ചെയ്തത്. അതേസമയം, സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുക. ശുപാര്‍ശയില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ ഉണ്ടാകാമെന്നും എന്നാല്‍ നിലവില്‍ പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള ജില്ലകളിലെ അതിതീവ്ര വ്യാപനം നിയന്ത്രിക്കാന്‍ അടിയന്തിര നടപടി ആവശ്യമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 10 ശതമാനത്തിലധികം പോസിറ്റീവിറ്റി നിരക്ക് അല്ലെങ്കില്‍ ഓക്‌സിജന്‍ ഐസിയു കിടക്കകളില്‍ 60 ശതമാനത്തിലധികം രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളില്‍ കര്‍ശനമായ നിയന്ത്രണവും ലോക്ക്ഡൗണ്‍ നടപടികളും ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഞായറാഴ്ച സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ നീക്കങ്ങള്‍. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് പ്രതിദിനം മൂന്ന് ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇന്ത്യയുടെ പ്രതിദിന പോസിറ്റീവ് നിരക്ക് നിലവില്‍ 20% ആണ്. കഴിഞ്ഞദിവസം രാജ്യത്തുടനീളം 3.23 ലക്ഷം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയായിരുന്നു 48,700 കേസുകളുമായി മുന്നില്‍. ഉത്തര്‍പ്രദേശില്‍ 33,551 കേസുകളും കര്‍ണാടകയില്‍ 29,744 ഉം കേസുകളും റിപ്പോര്‍ട്ട് ചെയ്തു. താരതമ്യേന ജനസംഖ്യയുള്ള കുറവായ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ പോലും റെക്കോര്‍ഡ് ഉയരത്തിലായിരുന്നു കൊവിഡ് കേസുകള്‍. കേരളത്തില്‍ ഇന്നലെ 32,819 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 32 പേരുടെ മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.24 ആണ്. കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം 3251, തൃശൂര്‍ 3097, കോട്ടയം 2970, തിരുവനന്തപുരം 2892, പാലക്കാട് 2071, കണ്ണൂര്‍ 1996, ആലപ്പുഴ 1770, കൊല്ലം 1591, പത്തനംതിട്ട 1163, വയനാട് 968, കാസര്‍ഗോഡ് 906, ഇടുക്കി 859 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത് ശുപാര്‍ശ നടപ്പിലാവുകയാണെങ്കില്‍ നിലവിലെ സ്ഥിതിയനുസരിച്ച് പത്തനംതിട്ട, വയനാട്, കാസര്‍ഗോഡ്, ഇടുക്കി എന്നീ ജില്ലകളൊഴിച്ച് കേരളത്തിലെ മറ്റെല്ലാ ജില്ലകളും ലോക്ഡൗണിലേക്ക് പോകും. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടക, കേരളം, രാജസ്ഥാന്‍, ഗുജറാത്ത്, ഛത്തീസ്ഗഢ്, തമിഴ്‌നാട് എന്നീ എട്ട് സംസ്ഥാനങ്ങളില്‍ ഒരുലക്ഷത്തിലധികം ആക്ടീവ് കൊവിഡ് രോഗികളാണുള്ളത്. രാജ്യത്തെ ആകെ കേസുകളുടെ 69 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്.Kerala

Gulf


National

International