ആഘോഷത്തില്‍ ആളുകള്‍ നിറഞ്ഞു; തിക്കിലും തിരക്കിലും പെട്ട് 44 പേര്‍ മരിച്ചു ; ഇസ്രായേലില്‍ വന്‍ ദുരന്തംtimely news image

ഇസ്രായേലിലെ ലാഗ് ബി ഒമര്‍ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 44 പേര്‍ മരിച്ചു. 38 പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. 100 ലേറെ പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായാണ് ഇപ്പോഴുണ്ടായിരിക്കുന്ന അപകടം. ഒരു ലക്ഷത്തോളം പേരാണ് രാജ്യത്തെ ജൂത തീര്‍ത്ഥാടന സ്ഥലത്ത് നടന്ന ആഘോഷത്തില്‍ പങ്കെടുത്തത്. കൊവിഡ് മൂലം ഒരു വര്‍ഷത്തിലേറെയായി നിയന്ത്രണങ്ങളുണ്ടായിരുന്ന രാജ്യത്ത് അടുത്തിടെയാണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതും ജനജീവിതം സാധാരണ നിലയിലേക്കെത്തിയതും ഈ സാഹചര്യത്തില്‍ ഇത്തവണത്തെ ആഘോഷത്തിന് കണക്കു കൂട്ടിയതിനേക്കാള്‍ മൂന്നിരട്ടി ജനങ്ങളാണ് ഒത്തുകൂടിയത്. രണ്ടാം നൂറ്റാണ്ടിലെ റാബി ഷിമണ്‍ ബാര് യോചായിടെ ശവകുടീരത്തിന്റെ സ്ഥലത്താണ് ആഘോഷം നടന്നത്. പ്രധാനമായും തീവ്ര ഓര്‍ത്തഡോക്‌സ് ജൂത വിഭാഗത്തിന്റെ ആഘോഷമാണിത്.Kerala

Gulf


National

International