വാക്‌സിനേഷന്‍ നിര്‍ത്തിവെച്ച് മുംബൈ; മറ്റ് സംസ്ഥാനങ്ങളിലും വാക്‌സിന്‍ ക്ഷാമംtimely news image

മഹാരാഷ്ട്രയിലെ മുംബൈയില്‍ വാക്‌സിനേഷന്‍ നിര്‍ത്തിവെച്ചു. വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് മൂന്ന് ദിവസത്തേക്കാണ് വാക്‌സിനേഷന്‍ നിര്‍ത്തിവെച്ചത്. മെയ് ഒന്നിന് രാജ്യത്താകമാനം മാസ് വാക്‌സിനേഷന് ഒരുങ്ങുന്നതിനിടെയാണ് വാക്‌സിന്‍ ക്ഷാമം നേരിടുന്നുവെന്ന് മുംബൈ സിവിക് ബോഡി അറിയിക്കുന്നത്. കൃത്യസമയത്ത് വാക്‌സിന്‍ ലഭിക്കുകയാണെങ്കില്‍ മാധ്യമങ്ങള്‍ വഴി അറിയിപ്പ് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. വാക്‌സിന്‍ രജിസറ്റര്‍ ചെയത ആര്‍ക്കും ഭീതി വേണ്ടെന്നും എല്ലാവര്‍ക്കും വാക്‌സിന്‍ ഉറപ്പ് വരുത്തുമെന്നും സിവിക് ബോഡി വ്യക്തമാക്കി. ‘വെള്ളിയാഴ്ച്ച മുതല്‍ തുടര്‍ച്ചയായ മൂന്ന് ദിവസത്തേക്ക് കൊവിഡ്-19 വാക്‌സിനേഷന്‍ പൂര്‍ണമായും നിര്‍ത്തിയിരിക്കുകയാണ്. വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് മെയ് രണ്ട് വരെയാണ് വാക്‌സിനേഷന്‍ നിര്‍ത്തിയത്.’ മുംബൈ സിവിക് ബോഡി അറിയിച്ചു. വാക്‌സിന്‍ ലഭ്യമായാല്‍ മാത്രമെ കേന്ദ്രം നിര്‍ദേശിച്ചത് പ്രകാരം 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ ലഭിക്കുകയുള്ളു. മെയ് ഒന്നാം തിയ്യതി തന്നെ ആരംഭിക്കാന്‍ കഴിയില്ലെന്ന് മുംബൈ മുനിസിപ്പല്‍ കമ്മീഷണര്‍ അശ്വിനി അറിയിച്ചു. മഹാരാഷ്ട്രക്ക് പുറമേ പഞ്ചാബ്, ദില്ലി, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും വാക്‌സിന്‍ ക്ഷാമമുണ്ട്. 10 ലക്ഷം കൊവിഡ്-19 വാക്‌സിന്‍ ഡോസ് ലഭിച്ചാല്‍ മാത്രമെ മാസ് വാക്‌സിനേഷന്‍ ആരംഭിക്കുകയുള്ളൂവെന്ന് കഴിഞ്ഞ ദിവസം പഞ്ചാബ് ആരോഗ്യമന്ത്രി ബാര്‍ബീര്‍ സിദ്ദു പറഞ്ഞിരുന്നു.Kerala

Gulf


National

International