നഗരസഭ കണ്ടെയ്മെന്റ് സോണായ 32 - വാർഡിൽ തട്ടുകടയും വ്യാപാര സ്ഥാപനങ്ങളും അനധികൃതമായി പ്രവർത്തിക്കുന്നു.timely news image

നഗരസഭ 32-ാം വാർഡ് കണ്ടയ്മെന്റ് സോണായി പ്രഖ്യാപിച്ച ശേഷവും ചില വ്യാപാര സ്ഥാപനങ്ങൾ നിയമം പാലിക്കാതെ പ്രവർത്തിക്കുന്നത് ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നു. 11 മുതൽ 5 വരെ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കേണ്ട മേഖലയിലാണ് ചിലരുടെ ഇത്തരം പ്രവർത്തനങ്ങൾ. അധികൃതർ ഇവർക്കെതിരെ നടപടിയെടുക്കാത്തത് രാഷ്ട്രീയ സ്വാധീനം മൂലമാണന്ന ആരോപണം ശക്തമാണ്. ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ച് വരുന്ന ഒരു പ്രദേശം കൂടിയാണിത്. വൈകുനേരങ്ങളിൽ ഇവിടെ ചില തട്ടുകടകളും പ്രവർത്തിക്കുന്നുണ്ട്. മുനിസിപ്പൽ ചെയർമാന്റെ അനുമതിയോടെയാണ് തങ്ങൾ വ്യാപാരം നടത്തുന്നതാണ് ഇവർ പറയുന്ന വാദംKerala

Gulf


National

International