കിഡ്നികൾ തകരാറിലായി തുടർ ചികിത്സയ്ക്ക് സുമനസുകളുടെ സഹായം തേടുകയാണ് ചുമട്ടു തൊഴിലാളിയായ യുവാവും കുടുംബവുംtimely news image

കിഡ്നികൾ തകരാറിലായി  തുടർ ചികിത്സയ്ക്ക് സുമനസുകളുടെ സഹായം തേടുകയാണ് ചുമട്ടു തൊഴിലാളിയായ യുവാവും കുടുംബവും .   കൊല്ലം വെളിനല്ലൂർ  ഓയൂർ കാളവയൽ സ്വദേശിയായ ആദർശ്  ഭവനിൽ  സുനിൽകുമാർ എന്ന നാല്പതുകാരനാണ് കനിവുള്ളവരുടെ കരുണ തേടുന്നത്. തിരുവനന്ദപുരം മെഡിക്കൽ കോളജ് ചികിൽസയിൽ ആണ് ഇപ്പോൾ . കിഡ്‌നി  മാറ്റി വയ്ക്കുക മാത്രമേ പരിഹാരമുള്ളുവെന്നാണ് ഡോക്ടർമാർ പറയുന്നത് . അതിനു വേണ്ടി സമ്പത്തികമായി വലിയ ബുദ്ധിമുട്ടിയിൽ ആണ് ഈ കുടുംബം. കൊട്ടരക്കര യിൽ ചുമട്ടു തൊഴിലാളി യായ  ഈ യുവാവിനുവേണ്ടി സഹപ്രവർത്തകർ ഉൾപ്പെടെയുള്ളവർ പണം കണ്ടെത്താനുള്ള  പരിശ്രമത്തിലാണ് . സുനിൽകുമാറിനെ പരിചരിക്കാൻ ഒപ്പം നിൽക്കേണ്ടതിനാൽ ഭാര്യാ സിന്ധുവിനും ജോലിക്കു പോകാനാവുന്നില്ല .പതിന്നാലു വയസുകാരായ ആദർശ് ,അഭിരാമി എന്നിവരടങ്ങുന്നതാണ് ഇവരുടെ കുടുംബം . റംസാൻ പുണ്യമാസത്തിൽ നല്ലവരായ ആളുകളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം . കൊട്ടാരക്കര ഗ്രാമീണ ബാങ്കിൽ  സുനിൽകുമാറിന്റെ പേരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട് . A/c 40572101011924 Kerala Grameen Bank  Branch kottarakkara IFSE code KLGB0040572 സുനിൽ കുമാറിന്റെ ഫോൺ നമ്പർ 9745407633    ദുരിതത്തിൽ കഴിയുന്ന ഈ കുടുംബത്തിന് സഹായം നൽകുവാൻ സുമനസുകൾ എത്തുമെന്ന പ്രതീക്ഷയിലാണ് .Kerala

Gulf


National

International