കാര്യങ്ങള്‍ അല്‍പ്പം ഗുരുതരമാണ്’; പൂര്‍ണ ആരോഗ്യവാനെയും മരണത്തിലേക്ക് തള്ളിവിടാന്‍ കൊവിഡിന് കഴിയും, ജാഗ്രത വേണംtimely news image

ന്യൂഡല്‍ഹി: ആദ്യഘട്ട കൊവിഡ് വ്യാപനം ഉണ്ടായപ്പോള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കിയത് രോഗികള്‍ക്കും വയോദ്ധികരായ പൗരന്മാര്‍ക്കുമായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നവരെ മരണത്തിലേക്ക് തള്ളിവിടാന്‍ കൊവിഡിന് സാധിക്കുമെന്നതിനാലായിരുന്നു ആ കരുതല്‍. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ല. മിസ്റ്റര്‍ ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ട ജഗദീഷ് ലാഡിന്റെ മരണമാണ് സങ്കീര്‍ണത വെളിപ്പെടുത്തുന്ന ഏറ്റവും മികച്ച ഉദാഹരണം. കൊവിഡ് സ്ഥിരീകരിച്ച് നാല് ദിവസത്തിനുള്ളിലാണ് ജഗദീഷ് മരണത്തിന് കീഴടങ്ങുന്നത്. യുവ ബോഡിബില്‍ഡറായ മനോജ് ലഖന്‍ കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരണപ്പെട്ടപ്പോള്‍ പലരും കാര്യമാക്കിയില്ല. എന്നാല്‍ ജഗദീഷ് കൂടെ കൊവിഡിന് കീഴടങ്ങിയതോടെ കാര്യങ്ങള്‍ മാറിമറിയുകയാണ്. കൃത്യമായ വ്യാഴാമം, ഭക്ഷണ കാര്യത്തിലും മറ്റു ആരോഗ്യകാര്യങ്ങളിലും കൃത്യമായ ശ്രദ്ധ ചെലുത്തുന്ന വ്യക്തി. പൂര്‍ണ ആരോഗ്യവനായിരുന്നു ജഗദീഷ്, ജിമ്മില്‍ സ്ഥിരമായ പരിശീലനവും തുടര്‍ന്നിരുന്നു. ലോക ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ ജേതാവ്, മിസ്റ്റര്‍ ഇന്ത്യയെന്ന നിലയില്‍ ഏറെക്കാലും ശ്രദ്ധിക്കപ്പെട്ട ബറോഡക്കാരന്‍. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ജഗദീഷിന്റെ വിയോഗം വലിയൊരു സന്ദേശമാണ് ലോകത്തിന് നല്‍കുന്നത്. രണ്ടാം വ്യാപനത്തില്‍ കൊവിഡ് കൂടുതല്‍ കരുത്തനാണ്. ജനിതക വ്യതിയാനം സംഭവിച്ചതോ അല്ലാത്തതോ ആയ വൈറസുകള്‍ക്ക് യുവാക്കളുടെ പോലും ജീവന്‍ കവര്‍ന്നെടുക്കുമെന്ന് വ്യക്തമായിരിക്കുന്നു. ഭാര്യ കൊവിഡില്‍ നിന്ന് മുക്തയായി ദിവസങ്ങള്‍ക്കുള്ളിലാണ് ജഗദീഷിനും വൈറസ് ബാധിക്കുന്നത്. എന്നാല്‍ ഭാര്യയെ പോലെ കൊവിഡിനെ അതിജീവിക്കാന്‍ ജഗദീഷിന് കഴിഞ്ഞില്ല. കൃത്യമായി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ആര്‍ക്കും കൊവിഡില്‍ നിന്നും രക്ഷപ്പെടാനാവില്ല. ആരോഗ്യ സ്ഥിതി മോശമാണെങ്കിലും അല്ലെങ്കിലും കൊവിഡ് ഉയര്‍ത്തുന്ന ഭീഷണി സമാനമാണ്.Kerala

Gulf


National

International