തമിഴ്‌നാട്: 234 മണ്ഡലങ്ങളിൽ 141 ലും മുന്നേറി ഡിഎംകെtimely news image

തമിഴ്‌നാട്ടിൽ 234 മണ്ഡലങ്ങളിൽ 141 ലും മുന്നേറി ഡിഎംകെ. രാവിലെ 8 മണിയോടെ ആരംഭിച്ച വോട്ടെണ്ണലിന്റെ നിലവിലെ സൂചനകൾ അനുസരിച്ചു 87 സീറ്റുകളിൽ ആധിപത്യം പുലർത്തി എഐഎ ഡിഎംകെ തൊട്ടു പിന്നിലുണ്ട്. സംസ്ഥാനത്തൊട്ടാകെയുള്ള 75 വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്നാണ് ഫലസൂചനകൾ ലഭിക്കുന്നത്. എക്സിറ്റ് പോളുകൾ കഴിഞ്ഞ 10 വർഷമായി പ്രതിപക്ഷത്തിരുന്ന ഡിഎംകെയുടെ തകർപ്പൻ വിജയമാണ് പ്രവചിച്ചിട്ടുള്ളത്. എന്നാൽ എഐഎഡിഎംകെ എക്സിറ്റ് പോൾ പ്രവചനം തള്ളിക്കളയുകയും വീണ്ടും അധികാരം നിലനിർത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ സൂചനകൾ അനുസരിച്ചു ചെപ്പോക്കിൽ ഡിഎംകെയുടെ ഉദയനിധിയും കോലത്തൂരിൽ സ്റ്റാലിനും ആണ് മുന്നേറുന്നത്. ചലച്ചിത്ര താരം കമൽ ഹാസനും കോയമ്പത്തൂരിൽ മുന്നിട്ടു നിൽക്കുകയാണ്.Kerala

Gulf


National

International